Advertisement
Entertainment
നല്ല സിനിമകള്‍ കണ്ടുപിടിക്കാന്‍ നമുക്കൊരു ഫോര്‍മുലയും ഇല്ല: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 22, 05:45 am
Tuesday, 22nd April 2025, 11:15 am

മലയാളത്തിലെ മുന്‍നിര നടന്‍മാരിലൊരാളാണ് ആസിഫ് അലി. കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ സജീവമാണ് ആസിഫ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024.

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കിഷ്‌കിന്ധാ കാണ്ഡം, ഈ വര്‍ഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നു.

ഇപ്പോള്‍ നല്ല സിനിമകള്‍ കണ്ടുപിടിക്കാന്‍ ഒരു ഫോര്‍മുലയും ഇല്ലെന്ന് ആസിഫ് അലി പറയുന്നു.

മികച്ച സംവിധായകരുടെ മികച്ച തിരക്കഥാകൃത്തുകളുടെ, നടന്‍മാരുടെ മോശം സിനിമകള്‍ വന്നിട്ടുണ്ടെന്നും അതുകൊണ്ട് ചൂസ് ചെയ്യുന്ന സിനിമക്ക് വേണ്ടി നന്നായി പരിശ്രമം ചെയ്യുക എന്നതാണ് ചെയ്യേണ്ടതെന്നും ആസിഫ് അലി പറയുന്നു.

ആ ചോയിസ് കൃത്യമായിട്ടാണോ എന്നുള്ളത് റിലീസ് കഴിഞ്ഞ് നമുക്ക് മനസിലാകുമെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

 

ഒരു ഹീറോയുടെ ധര്‍മസങ്കടം എന്നുപറയുന്നത് ഏറ്റവും അടുത്ത കൂട്ടുകാരുടെ അടുത്താണ് നോ പറയേണ്ടി വരുമ്പോഴാണെന്നും നല്ല പ്രൊജക്ട് അല്ലെന്ന് അറിയാമെങ്കിലും എങ്ങനെ നോ പറയുമെന്നതുമാണെന്നും ജഗദീഷ് പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലിയും ജഗദീഷും.

‘നല്ല സിനിമകള്‍ കണ്ടുപിടിക്കാന്‍ നമുക്കൊരു ഫോര്‍മുലയും ഇല്ല. മികച്ച സംവിധായകരുടെ മികച്ച തിരക്കഥാകൃത്തുകളുടെ, നടന്‍മാരുടെ മോശം സിനിമകള്‍ വന്നിട്ടുണ്ട്. അപ്പോള്‍ ചൂസ് ചെയ്യുന്ന സിനിമക്ക് വേണ്ടി നന്നായി പരിശ്രമം ഇടുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാന്‍ പറ്റുകയുള്ളു. അപ്പോള്‍ ആ ചോയിസ് കൃത്യമായിട്ടാണോ എന്നുള്ളത് റിലീസ് കഴിഞ്ഞ് നമുക്ക് മനസിലാകും,’ ആസിഫ് അലി പറയുന്നു.

‘ഒരു ഹീറോയുടെ ധര്‍മസങ്കടം എന്നുപറയുന്നത് യെസ് സന്തോഷത്തോടെ പറയാം. എന്നാല്‍ ഏറ്റവും അടുത്ത കൂട്ടുകാരുടെ അടുത്താണ് നോ പറയേണ്ടി വരുമ്പോഴാണ്. നല്ല പ്രൊജക്ട് അല്ലെന്ന് അറിയാം അല്ലെങ്കില്‍ കഥയുടെ പോക്ക് ശരിയാകുന്നില്ല ആകെകുഴപ്പമാണ്. അങ്ങനെയെങ്കില്‍ എങ്ങനെ നോ പറയും. നോ പറയുക എന്നുള്ളതാണ് ഒരു ഹീറോയുടെ ധര്‍മസങ്കടം എന്നുപറയുന്നത്,’ ജഗദീഷ് പറയുന്നു.

ഇരുവരും ഒരുമിച്ച് അഭിനയിച്ച  ആഭ്യന്തര കുറ്റവാളിയാണ് ഇനി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ചിത്രത്തിൻ്റെ റിലീസ് ഉടനെയുണ്ടാകും.

Content Highlight: We don’t have a formula for finding good films says Asif Ali