മലയാളത്തിലും തമിഴിലുമായി പ്രവര്‍ത്തിക്കുന്ന ഛായാഗ്രാഹകനാണ് ഷാജി കുമാര്‍. ഷാജി കൈലാസ്, ജോഷി, വിനയന്‍, വൈശാഖ്, അനില്‍ ബാബു തുടങ്ങിയ മുന്‍ നിര സംവിധായകരുടെ കൂടെയാണ് ഇദ്ദേഹം കൂടുതലായി പ്രവര്‍ത്തിച്ചിട്ടുള്ളത്. ആക്ഷന്‍ രംഗങ്ങള്‍ മികച്ച രീതിയില്‍ പകര്‍ത്താനുള്ള കഴിവാണ് ഷാജിയെ കൂടുതല്‍ പ്രശസ്തനാക്കിയത്.
മോഹന്‍ലാലിന്റെ സിനിമകളായ നരന്‍, ബാബ കല്യാണി, റെഡ് ചില്ലീസ്, ഒടിയന്‍, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, പുലിമുരുകന്‍ എന്നീ സിനിമകള്‍ ചെയ്തതും ഷാജി കുമാര്‍ തന്നെയാണ്.
പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പുലിമുരുകനെക്കുറിച്ച് സംസാരിക്കുകയാണ് ഷാജി കുമാര്‍.
മോഹന്‍ലാല്‍ മരത്തില്‍ കയറുന്നതും പകുതിയില്‍ നിന്നും കറങ്ങി വരുന്നതുമാണ് സീനെന്നും കറങ്ങുന്ന സമയത്താണ് പുലിയുടെ നേര്‍ക്ക് വേല് എടുത്ത് എറിയേണ്ടതെന്നും ഷാജി കുമാര്‍ പറയുന്നു.
അത്രയും ഒരു സിംഗിള്‍ ഷോട്ടിലാണ് എടുക്കേണ്ടതെന്നും എന്നാല്‍ ജിബിന്റെ ടൈമിങ് എന്ത് ചെയ്തിട്ടും ശരിയാകുന്നില്ലെന്നും അതുകൊണ്ട് 13 ടേക്കുകള്‍ വരെ പോയെന്നും 10 ടേക്ക് ആയപ്പോള്‍ മോഹന്‍ലാല്‍ ‘ഇത് ശരിയാകാന്‍ വേണ്ടി എല്ലാവരും ഒന്ന് പ്രാര്‍ത്ഥിക്കണെ’ എന്നുപറഞ്ഞുവെന്നും ഷാജി കുമാര്‍ പറഞ്ഞു.
10 പ്രാവശ്യവും മോഹന്‍ലാല്‍ കറക്ടായിട്ടാണ് ചെയ്തതെന്നും 13ാമത്തെ ടേക്കാണ് ഓക്കെ പറഞ്ഞതെന്നും ഷാജി കുമാര്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലാല്‍ സാറ് മരത്തില്‍ കൂടെ കയറും, എന്നിട്ട് പകുതിയില്‍ നിന്ന് കറങ്ങി ചെയ്തു വരുന്നതാണ് സീന്‍. റൊട്ടേറ്റ് ചെയ്ത് നേരെയാകുന്ന സമയത്താണ് ഈ വേല് എടുത്ത് എറിയേണ്ടത്. അത്രയും നേരം ഒരു സിംഗിള്‍ ഷോട്ടാണ്. പുള്ളി ഓടി വരുമ്പോള്‍ ജിബ് അപ് പോകുവാണ്.
ഈ ജിബിന്റെ ടൈമിങ് എന്ത് ചെയ്തിട്ടും അവര്‍ക്ക് സെറ്റാകുന്നില്ല. അപ്പോള്‍ 10 ടേക്കൊക്കെ ആയപ്പോള്‍ സാര്‍ പറഞ്ഞു ‘ഇത് ശരിയാകാന്‍ വേണ്ടി എല്ലാവരും ഒന്ന് പ്രാര്‍ത്ഥിക്കണെ’ എന്ന്. 10 പ്രാവശ്യവും കറക്ടായിട്ടാണ് ചെയ്തത്. 13ാമത്തെ ടേക്കാണ് ഓക്കെ പറഞ്ഞത്,’ ഷാജി കുമാർ പറയുന്നു.
Content Highlight: It took 13 takes for that epic scene in that superhit movie, After that Mohanlal said.. says shaji kumar