കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായിട്ടുള്ള നടിയാണ് ശാന്തി കൃഷ്ണ. എണ്‍പതുകളില്‍ തന്റെ സിനിമ കരിയര്‍ തുടങ്ങിയ ശാന്തി ഇന്നും സിനിമയില്‍ സജീവമാണ്. വിവിധ ഭാഷകളിലായി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്. 1994 ല്‍ പുറത്തിറങ്ങിയ ചകോരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളത്തിന്റെ മികച്ച നടന്മാരില്‍ ഒരാളായ ഇന്നസെന്റിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ശാന്തി കൃഷ്ണ.
എപ്പോഴും തമാശയോടെ സംസാരിക്കുന്ന പ്രകൃതമാണ് ഇന്നസെന്റിന്റേതെന്നും നമ്മള്‍ എത്ര വിഷമത്തില്‍ ആണെങ്കിലും എല്ലാവരെയും ചിരിപ്പിക്കാനുള്ള ഒരു പ്രവണത അദ്ദേഹത്തിനുള്ളില്‍ ഉണ്ടെന്നും ശാന്തി കൃഷ്ണ പറയുന്നു. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ ഇന്നസെന്റിന്റെ കൂടെ അഭിനയിച്ച സിനിമ കുട്ടനാടന്‍ മാര്‍പ്പാപ്പയാണെന്നും സെറ്റില്‍ വച്ച് കണ്ടപ്പോള്‍ തന്നെ അറിയുമോ എന്ന് ചോദിക്കുകയുണ്ടായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ തമാശ രൂപേണ തനിക്ക് മറുപടി തന്നെന്നും ക്യാന്‍സര്‍ ആണ് എനിക്ക് മറവിയൊന്നും ഇല്ലെന്ന് പറയുകയുണ്ടായെന്നും ശാന്തി കൃഷ്ണ പറഞ്ഞു. അമൃത ടി.വി യില്‍ ഓര്‍മയില്‍ എന്നും പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘പ്രൊഡൂസര്‍ ആയിരുന്ന കാലം തൊട്ടെ എനിക്ക് ഇന്നസെന്റ് ചേട്ടനെ അറിയാം. അതിന് ശേഷമാണല്ലോ അദ്ദേഹം നടനായത്. അദ്ദേഹത്തിന്റെ ഏറ്റവും കൗതുകം തോന്നുന്ന ഒരു പേര്‍സണാലിറ്റി എങ്ങനെയെന്നാല്‍, എന്തൊക്കെ വിഷമം ഉണ്ടെങ്കിലും നമ്മളെ നേരിട്ട് കാണുമ്പോള്‍ എപ്പോഴും നമ്മളെ ചിരിപ്പിക്കാന്‍ ഉള്ള ഒരു ടെന്റ്ന്‍സി ഇന്നസെന്റ് ചേട്ടനുണ്ട്. അത് അദ്ദേഹത്തിന്റെ ഒരു കഴിവാണ്. ജീവിതത്തില്‍ പല പ്രശ്‌നങ്ങളും അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടെന്ന് എനിക്കറിയാം. ഒരുപാട് വര്‍ഷത്തിന് ശേഷം കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയിലായിരുന്നു ഞാന്‍ ഇന്നസെന്റ് ചേട്ടന്റെ കൂടെ അഭിനയിച്ചത്.
അന്ന് സെറ്റില്‍ ഞാന്‍ ചെന്നപ്പോള്‍ ഇന്നസെന്റ് ചേട്ടനെ കണ്ടപ്പോള്‍ ‘ചേട്ടാ നമസ്‌ക്കാരം എന്നെ ഓര്‍മയുണ്ടോ’ എന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹം എന്നെ നോക്കിയിട്ട് പറഞ്ഞു ശ്യാമള അല്ലേ, അപ്പോള്‍ ഞാന്‍ പെട്ടന്ന് ഒന്ന് ഞെട്ടി. ‘എനിക്ക് ക്യാന്‍സറായിരുന്നു. വേറേ മറവിയൊന്നും ഇല്ലാട്ടോ നീ ശാന്തിയാണെന്ന് എനിക്കറിയാം’എന്ന് പറഞ്ഞു. ഇന്നസെന്റ് ചേട്ടന്‍ അങ്ങനെയേ സംസാരിക്കാറുള്ളൂ. പടത്തിലൊക്കെ ഡയലോഗ് പറയുമ്പോള്‍ ഉള്ള അതേ രീതിയാണ് അദ്ദേഹത്തിന്. എപ്പോള്‍ നോക്കിയാലും തമാശയോടെയാണ് സംസാരിക്കുക. വിഷമത്തില്‍ നമ്മള്‍ ഇരിക്കുകയാണെങ്കില്‍ പോലും വന്ന് ചിരിപ്പിക്കുന്ന ഒരു പ്രകൃതമായിരുന്നു ഇന്നസെന്റ് ചേട്ടന്റേത്,’ ശാന്തി കൃഷ്ണ പറയുന്നു.
Content Highlight: Shanthi Krishna talks about Innocent