രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത് സന്തോഷ് ടി. കുരുവിള നിർമിച്ച സിനിമയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. സുരാജ് വെഞ്ഞാറമൂട്, സൗബിൻ താഹിർ, സൈജു കുറുപ്പ്, കെൻഡി സിർദോ പാർവ്വതി. ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചതും. മൂന്ന് സംസ്ഥാന അവാർഡുകൾ ചിത്രം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ആൻഡ്രോയിഡ് കുഞ്ഞപ്പനെപ്പറ്റി സംസാരിക്കുകയാണ് നിർമാതാവ് സന്തോഷ് ടി. കുരുവിള.
താൻ ആ സിനിമയ്ക്ക് വേണ്ടിയെടുത്ത റിസ്ക് വളരെ വലുതാണെന്നും അന്ന് രതീഷ് പൊതുവാൾ തന്ന ബഡ്ജറ്റ് 2,70,00,000 രൂപയാണെന്നും സിനിമ തീർന്നപ്പോൾ അത് 5.30 കോടി രൂപയായെന്നും സന്തോഷ് ടി. കുരുവിള പറയുന്നു.
ആദ്യ ദിവസങ്ങളില്‍ കളക്ഷനൊക്കെ വളരെ മോശമായിരുന്നുവെന്നും പിന്നീടത് അത് നന്നായി മാര്‍ക്കറ്റ് ചെയ്തുവെന്നും അതുകഴിഞ്ഞപ്പോൾ സിനിമ നല്ല ഗംഭീരമായിട്ട് വന്നു. സിനിമ സാറ്റലൈറ്റുകാര്‍ എടുത്തുവെന്നും ആ സിനിമ വിജയിച്ചുവെന്നും സന്തോഷ് പറഞ്ഞു.
വലിയ പൈസയൊന്നും ആ സിനിമയില്‍ നിന്നും ഉണ്ടാക്കില്ലെങ്കിലും സുരാജ് വെഞ്ഞാറമൂടിന് സ്റ്റേറ്റ് അവാർഡ് ലഭിച്ചെന്നും രതീഷ് പൊതുവാളിന് പുതുമുഖ സംവിധായകനുള്ള അവാര്‍ഡ് കിട്ടിയെന്നും സന്തോഷ് പറയുന്നു. ഫിനാൻഷ്യലി മോശമല്ലായിരുന്നു സിനിമയെന്നും സന്തോഷ് കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ആ സിനിമയ്ക്ക് എടുത്ത റിസ്‌ക് വളരെ വലുതാണ്. അന്നെനിക്ക് തന്ന ബഡ്ജറ്റ് 2,70,00,000 രൂപയാണ് രതീഷ് പൊതുവാള്‍ എഴുതിത്തന്ന ബഡ്ജറ്റ്. സിനിമ തീർന്നപ്പോൾ അത് 5.30 കോടി രൂപയായി. ആദ്യ ദിവസങ്ങളില്‍ കളക്ഷനൊക്കെ വളരെ മോശമായിരുന്നു. പിന്നെ അത് നന്നായി മാര്‍ക്കറ്റ് ചെയ്തു ഞങ്ങൾ. പിന്നെ സിനിമ നല്ല ഗംഭീരമായിട്ട് വന്നു. സാറ്റലൈറ്റുകാര്‍ എടുത്തു. ആ സിനിമ വിജയിച്ചു.
വലിയ പൈസയൊന്നും ആ സിനിമയില്‍ നിന്നും ഉണ്ടാക്കിയില്ല. പക്ഷെ, ആ സിനിമയിലൂടെ സുരാജേട്ടന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടി. രതീഷ് പൊതുവാളിന് പുതുമുഖ സംവിധായകനുള്ള അവാര്‍ഡും കിട്ടി. അങ്ങനെ ആ സിനിമ നന്നായിട്ട് വിജയിച്ചു. ഫിനാൻഷ്യലി മോശം ഒന്നുമല്ലായിരുന്നു,’ സന്തോഷ് ടി. കുരുവിള.
Content Highlight: The budget mentioned by Ratheesh Poduval has doubled says Santosh T. Kuruvila