സെപ്റ്റംബര്‍ അഞ്ചിനാണ് ദുലീപ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇതോടെ എ, ബി, സി, ഡി എന്നീ ടീമുകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരമ്പരയില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും ബുംറയ്ക്കും ബി.സി.സി.ഐ വിശ്രമം കൊടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പേസ് ബൗളര്‍ മുഹമ്മദ് സിറാജ് ഉമ്രാന്‍ മാലിക്ക് സ്പിന്‍ ബൗളര്‍ രവീന്ദ്ര ജഡേജ എന്നിവരാണ് മാറി നില്‍ക്കുന്നത്.
ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മൂവരും വിശ്രമം തേടിയതെന്ന് ബി.സി.സി.ഐ എക്‌സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.
‘ദുലീപ് ട്രോഫിയിലെ ടീം ബിയില്‍ നിന്നും മുഹമ്മദ് സിറാജിന് പകരം നവ്ദീപ് സാനിയെ നിയമിച്ചു. ടീം സിയില്‍ ഉമ്രാന്‍ മാലിക്കിന് പകരം ഗൗരവ് ധവും ചേരും. മാലിക്കിനും സിറാജിനും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ദുലീപ് ട്രോഫിയില്‍ ഇവര്‍ ഉണ്ടാകില്ല. രവീന്ദ്ര ജഡേജയേയും ബി ടീമില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്,’ ബി.സി.സി.ഐ പറഞ്ഞു.
🚨 NEWS 🚨
Replacement players for first round of #DuleepTrophy 2024-25 announced.
Details 🔽 @IDFCFIRSTBank https://t.co/Kvme6VG4ZF
— BCCI Domestic (@BCCIdomestic) August 27, 2024
ടീം എ
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, കെ. എല്‍. രാഹുല്‍, തിലക് വര്‍മ, ശിവം ദുബെ, തനുഷ് കോട്ടിയന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, വിദ്വത് കവേരപ്പ, കുമാര്‍ കുശാഗ്ര, ശാശ്വത് റാവത്ത്.
ടീം ബി
അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത്, മുഷീര്‍ ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി*, വാഷിങ്ടണ്‍ സുന്ദര്‍, നവ്‌നദീപ് സാനി, യാഷ് ദയാല്‍, മുകേഷ് കുമാര്‍, രാഹുല്‍ ചഹര്‍, രവിശ്രീനിവാസല്‍ സായ്കിഷോര്‍, മോഹിത് അവസ്തി, നാരായണ്‍ ജഗദീശന്‍.
(*ഫിറ്റ്നസ്സിന്റെ അടിസ്ഥാനത്തിലാകും നിതീഷ് കുമാര്‍ റെഡ്ഡിയുടെ ടീമിലെ സ്ഥാനം)
ടീം സി
ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, രജത് പാടിദാര്‍, അഭിഷേക് പോരെല്‍, സൂര്യകുമാര്‍ യാദവ്, ബാബ ഇന്ദ്രജിത്ത്, ഹൃത്വിക് ഷോകീന്‍, മാനവ് സുതര്‍, ഗൗരവ് യാധവ്, വൈശാഖ് വിജയ്കുമാര്‍, അന്‍ഷുല്‍ കാംബോജ്, ഹിമാന്‍ഷു ചൗഹാന്‍, മായങ്ക് മര്‍കണ്ഡേ, സന്ദീപ് വാര്യര്‍.
ടീം ഡി
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഥര്‍വ തായ്ദെ, യാഷ് ദുബെ, ദേവദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍, റിക്കി ഭുയി, സാരാംശ് ജെയ്ന്‍, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആദിത്യ താക്കറെ, ഹര്‍ഷിത് റാണ, തുഷാര്‍ ദേശ്പാണ്ഡെ, ആകാശ് സെന്‍ഗുപ്ത, കെ. എസ്. ഭരത്, സൗരഭ് കുമാര്‍.
Content Highlight: three players withdrew from the Duleep Trophy