Advertisement
Daily News
ഇനി ഒരു അനിത ഉണ്ടാവരുത്;അനിതയുടെ മരണത്തില്‍ പ്രതികരണവുമായി തമിഴ് നടന്‍ സൂര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Sep 07, 06:28 pm
Thursday, 7th September 2017, 11:58 pm

 

ചെന്നൈ:പ്ലസ്ടുവില്‍ 98 ശതമാനം മാര്‍ക്കുണ്ടായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തമിഴ്‌നാട് സ്വദേശി അനിതയുടെ മരണത്തില്‍ പ്രതികരണവുമായി നടിപ്പിന്‍ നായകന്‍ സൂര്യ രംഗത്തെത്തി. തന്റെ ടിറ്റ്വറിലൂടെയാണ് സൂര്യയുടെ പ്രതികരണം. ഇനി ഒരു അനിത ഉണ്ടാവരുത്. നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി നമുക്ക് കൈകോര്‍ക്കാം, എന്നായിരുന്നു സൂര്യയുടെ പ്രതികരണം

പ്ലസ്ടുവില്‍ 98 ശതമാനം മാര്‍ക്കുണ്ടായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്നാട് അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറെ സ്വദേശി അനിത കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.


Also read നിങ്ങള്‍ക്ക് വേണ്ടത് ഭരണകൂടത്തെ ഭയന്ന് ജീവിക്കുന്ന ജനതയെ; എന്നാല്‍ ഞങ്ങളെ അതിന് കിട്ടില്ല; ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് ഷെഹ്‌ല റാഷിദ്


തമിഴ്നാട്ടിലെ മെഡിക്കല്‍കോളേജുകളിലെ പ്രവേശനത്തിന് “നീറ്റ് പരീക്ഷ” മാനദണ്ഡമാക്കിയതിനെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

നീറ്റ് പരീക്ഷക്ക് കോച്ചിങ്ങ് ക്ലാസ് ആവശ്യമാണെന്നും തങ്ങളെപ്പോലെ പാവപ്പെട്ട കുട്ടികള്‍ക്ക് അതിന് സാധ്യമാകില്ലെന്നും കോടതിയോട് അപേക്ഷിച്ചെങ്കിലും ആഗസ്ത് 22ന് സുപ്രീം കോടതി നീറ്റ് വേണമെന്ന് തന്നെ ഉത്തരവിടുകയായിരുന്നു