ന്യൂദല്‍ഹി: എസ്.പി-ബി.എസ്.പി സഖ്യം യാഥാര്‍ത്ഥ്യമായാല്‍ നരേന്ദ്രമോദിയ്ക്ക് വീണ്ടും അധികാരത്തിലെത്തില്ലെന്ന് റിപ്പോര്‍ട്ട്. എ.ബി.പി ന്യൂസും-സീ വോട്ടറും നടത്തിയ പ്രീ പോള്‍ സര്‍വ്വേ ഫലത്തിലാണ് എസ്.പി-ബി.എസ്.പി സഖ്യം മോദിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന റിപ്പോര്‍ട്ടുള്ളത്.
അതേസമയം എസ്.പി-ബി.എസ്.പി സഖ്യം ഫലവത്തായില്ലെങ്കില്‍ 291 സീറ്റ് നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്നും സര്‍വേയില്‍ പറയുന്നു. സഖ്യം യാഥാര്‍ത്ഥ്യമായാല്‍ എന്‍.ഡി.എ 247 സീറ്റിലൊതുങ്ങും. കേവലഭൂരിപക്ഷത്തിന് 25 സീറ്റ് കുറവാണ് ഇത്.
യു.പിയിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 71 ഇടത്തും ജയിച്ചാണ് എന്‍.ഡി.എ 2014 ല്‍ അധികാരത്തിലേറിയത്. എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് നിന്നാല്‍ 50 സീറ്റോളം ഇരുകക്ഷികളും നേടുമെന്നാണ് സര്‍വേ.
എന്‍.ഡി.എ 28 സീറ്റിലൊതുങ്ങും. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 43 സീറ്റിന്റെ കുറവാണ് എന്‍.ഡി.എയ്ക്കുണ്ടാകുക.
നേരത്തെ ഈ വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഈ സഖ്യം വിജയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയും സഖ്യത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
WATCH THIS VIDEO: