കോഴിക്കോട്: കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് റാപ്പര്‍ വേടനും സംവിധായകരായ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും പൊലീസ് അറസ്റ്റ് ചെയ്ത വിഷയത്തില്‍ മൂവര്‍ക്കും പിന്തുണയറിച്ച് ദളിത് എഴുത്തുകാരന്‍ കെ.കെ ബാബുരാജ്.
സാംസ്‌കാരിക ശുദ്ധി വാദികള്‍ പോയി തൂങ്ങി ചാവട്ടെയെന്നും വേടനും ഖാലിദ് റഹ്‌മാനും അഷറഫ് ഹംസക്കും ഒപ്പമെന്നും കെ.കെ ബാബുരാജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പിന്തുണയറിയിച്ചത്.
‘സാംസ്‌കാരിക ശുദ്ധി വാദികള്‍ പോയി തൂങ്ങി ചാവട്ടെ. വേടനും ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസക്കും ഒപ്പം, കെ.കെ ബാബുരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഇന്നും (തിങ്കളാഴ്ച) ഇന്നലെ (ഞായറാഴ്ച) യുമായാണ് സിനിമ മേഖലയിലും പൊതുരംഗത്തും പ്രസിദ്ധരായ റാപ്പര്‍ വേടന്‍ അടക്കമുള്ളവര്‍ കഞ്ചാവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായത്. ഇതിന് പിന്നാലെ സിനിമ മേഖലയിലാണ് ലഹരി ഉപയോഗം എന്ന തരത്തിലുള്ള വാര്‍ത്തകളും വന്നിരുന്നു. വേടന്‍ അറസ്റ്റിലായെന്ന വാര്‍ത്തയ്ക്ക് താഴെ സംഘപരിവാര്‍ അനുകൂലികള്‍ വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു.
വേടനെ തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്നും ഇന്ന് രാവിലെയാണ് ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തുവെന്നും ദേഹപരിശോധനയില്‍ വേടനടക്കമുള്ള ഒമ്പത് പേരില്‍ നിന്നും ഒന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ ഇന്നലെ (ഞായറാഴ്ച) പുലര്‍ച്ചയോടെയാണ് ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും കൊച്ചിയിലെ ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റില്‍ നിന്നും അറസ്റ്റ് ചെയ്തത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇവരെ ഫെഫ്ക സസ്‌പെന്റ് ചെയ്യുകയുമുണ്ടായി.
Content Highlight: Let the cultural purists go and hang themselves, along with Vedan, Khalid Rahman and Ashraf Hamza; Dalit writer K.K. Baburaj extends his support