അമ്മ സി.ഐ.എ ഉദ്യോഗസ്ഥ; മകന്‍ റഷ്യയ്ക്ക് വേണ്ടി മരിക്കുന്നു; ഒരു ഫലസ്തീന്‍ അനുകൂലിയുടെ കഥ
00:00 | 00:00
ലോകത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ശക്തമായ ഇന്റലിജന്‍സ് സംവിധാനം ഏതാണെന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമേയുള്ളു, അത് അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എ അഥവാ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയാണ്.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ രഹസ്യാന്വേഷണ നെറ്റ്‌വര്‍ക്കുകളും ആളുകളുമുള്ള ഇത്തരമൊരു ഏജന്‍സിയുടെ സുപ്രധാന പദവിയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥയുടെ മകന്‍ ശത്രുരാജ്യമായ റഷ്യയില്‍ പോയി ഉക്രൈനെതിരെ യുദ്ധം ചെയ്ത് മരണപ്പെട്ടതിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

അമയ. കെ.പി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ.