Advertisement
national news
ഉത്തര്‍പ്രദേശില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ സര്‍ക്കാര്‍ ഭൂമിയിയിലെന്നാരോപിച്ച് 20 പള്ളികളും മദ്രസകളും പൊളിച്ച് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 28, 09:45 am
Monday, 28th April 2025, 3:15 pm

ലഖ്‌നൗ: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ സര്‍ക്കാര്‍ ഭൂമിയിലാണെന്നാരോപിച്ച്‌ 20 പള്ളികളും മദ്രസകളും പൊളിച്ച് യു.പി സര്‍ക്കാര്‍. സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നു എന്ന വാദവുമായാണ്‌ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശിലെ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയുടെ 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇരുപതോളം പള്ളികളും മദ്രസകളുമാണ് പൊളിച്ചുമാറ്റിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

റവന്യൂ കോഡ് സെക്ഷന്‍ 67 പ്രകാരമാണ് കൈയ്യേറ്റങ്ങങ്ങളെന്നാരോപിച്ച്‌ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചുമാറ്റിയത്‌. ബഹറിച്ച്, ശ്രാവസ്തി, സിദ്ധാര്‍ത്ഥ് നഗര്‍, മഹാരാജ്ഗഞ്ച്, ബല്‍റാംപൂര്‍, ലഖിംപൂര്‍ ഖേരി എന്നീ ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലെ കൈയ്യേറ്റങ്ങളാണ് നീക്കം ചെയ്തതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

അതേസമം ബഹ്‌റിച്ചില്‍ 227 ഓളം കയ്യേറ്റങ്ങളുണ്ടെന്നും ചിലതൊക്കെ ഒഴിപ്പിച്ചുവെന്നും പറഞ്ഞ സര്‍ക്കാര്‍ ഇതില്‍ മതപരമോ വിദ്യാഭ്യാസപരമോ ആയ സ്ഥാപനങ്ങളില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ശ്രാവാസ്തി ജില്ലയില്‍ ഭിംഗ തഹ്‌സിലില്‍ 10ഉം ജമുന്‍ഹ തസ്ഹിലില്‍ 17 മദ്രസകള്‍ പൊളിച്ചുമാറ്റാനുള്ള നടപടി സ്വീകരിച്ചതായും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

സിദ്ധാര്‍ത്ഥ്നഗര്‍ ജില്ലയിലെ നൗഗഡ് തഹ്സിലില്‍, സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച ഒരു പള്ളിയും മദ്രസയും ഉള്‍പ്പെടെ അഞ്ച് നിര്‍മ്മിതികള്‍ നീക്കം ചെയ്തുവെന്നും ജില്ലയിലെ ഷൊഹ്റത്ഗഡ് തഹ്സിലില്‍ ആറ് സ്ഥലങ്ങളില്‍ അനധികൃതമായി നിരവധി നിര്‍മാണങ്ങളുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Government demolishes 20 mosques and madrasas on government land along the India-Nepal border in Uttar Pradesh