ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അടുത്ത ഒരു വര്‍ഷം കൂടി മുഖ്യമന്ത്രിയാകട്ടേയെന്നും പിന്നീടുള്ള മൂന്ന് വര്‍ഷം ബി.ജെ.പിയ്ക്ക് നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേരാണ് ബി.ജെ.പിയ്ക്കായി അത്തേവാല നിര്‍ദേശിച്ചത്.
കേന്ദ്രസര്‍ക്കാരില്‍ ശിവസേനയ്ക്ക് പ്രാതിനിധ്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.പിയേയും എന്‍.ഡി.എയിലേക്ക് അദ്ദേഹം ക്ഷണിച്ചു.
‘ശിവസേന വീണ്ടും ബി.ജെ.പിയുമായി കൈകോര്‍ക്കണം. ഇനി അവര്‍ തയ്യാറല്ലെങ്കില്‍ എന്‍.സി.പി വരണം. ശരദ് പവാറിന് വലിയ സ്ഥാനം ലഭിക്കും. ശിവസേനയ്‌ക്കൊപ്പം നിന്നിട്ട് ഒരു കാര്യവുമില്ല’, അത്തേവാല പറഞ്ഞു.
കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റാവത്ത്, ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ശിവസേന മുഖപത്രം സാമ്‌നയുടെ അഭിമുഖത്തിനായാണ് സഞ്ജയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ഫഡ്‌നാവിസ് വ്യക്തമാക്കിയിരുന്നു.
സാമ്‌നയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് സഞ്ജയ് റാവത്ത്. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എന്‍.ഡി.എയില്‍ നിന്ന് ശിവസേന വിട്ടുപോന്നത്.