എനിക്ക് പ്രണയം ഒരെണ്ണമെ ഉള്ളൂ, അതോടെ മതിയാക്കാന്‍ കാരണമുണ്ട്: ഷൈന്‍ ടോം ചാക്കോ
Entertainment news
എനിക്ക് പ്രണയം ഒരെണ്ണമെ ഉള്ളൂ, അതോടെ മതിയാക്കാന്‍ കാരണമുണ്ട്: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st February 2023, 9:07 pm

ജീവിതത്തില്‍ ഇതുവരെ ഒരു പെണ്‍കുട്ടിയുടെയും പിന്നാലെ നടന്നിട്ടില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. തനിക്ക് പ്രണയം ഒരെണ്ണമെ ഉണ്ടായിട്ടുള്ളൂ എന്നും തന്നോട് പലരും പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നും ഷൈന്‍ പറഞ്ഞു.

എപ്പോഴും ഒരാളെ വിളിച്ച് കണ്‍വിന്‍സ് ചെയ്ത് മുന്നോട്ട് പോകാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്നും അതുകൊണ്ടാണ് പ്രണയിക്കാത്തതെന്നും ഷൈന്‍ പറഞ്ഞു. ബൂമറാംഗ് എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് ഷൈന്‍ തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്

”ഒരുപാട് പെണ്‍കുട്ടികളുടെ പിന്നാലെ നടക്കുന്ന കഥാപാത്രങ്ങളുണ്ടാകുമല്ലോ. ഒരു കാലത്തെ ആണുങ്ങള്‍ക്ക് എത്രവേണെങ്കിലും പ്രേമിക്കാം പിന്നാലെ നടക്കാം സ്ത്രീകള്‍ക്ക് അത് പറ്റില്ലല്ലോ. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളെ വളക്കുന്നവനെയല്ലെ കേമന്‍ എന്ന് പറഞ്ഞിരുന്നത്. തെറ്റായ ധാരണയാണ് അത്.

ഞാന്‍ എന്റെ ജീവിതത്തില്‍ ആരെയും വളച്ചിട്ടില്ല, എന്നെ വളച്ചിട്ടുണ്ട്. എനിക്ക് പ്രണയം ഒരെണ്ണമെ ഉള്ളൂ. അതോടെ എനിക്ക് മതിയായി. 24 മണിക്കൂറും ഒരുത്തിയെ കണ്‍വിന്‍സ് ചെയ്ത് മുന്നോട്ട് പോകുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് നടക്കൂല. എന്നെ തന്നെ എനിക്ക് കണ്‍വിന്‍സ് ചെയ്യാന്‍ പറ്റില്ല.

പിന്നെ എന്തിനാണ് വേറെ ഒരാളെ കൂടെ കണ്‍വിന്‍സ് ചെയ്ത് വഴിതെറ്റിക്കുന്നത്. അവിടെയും ഇവിടെയും സമാധാനം കിട്ടില്ല. പ്രണയം അഞ്ച് മിനിറ്റില്‍ അവസാനിക്കുകയാണെങ്കില്‍ സുഖം,” ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

സംയുക്തയും ഷൈന്‍ ടോം ചാക്കോയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമായ ബൂമറാംഗില്‍ ബൈജു സന്തോഷ്, ചെമ്പന്‍ വിനോദ് ജോസ്, ഡെയിന്‍ ഡേവിസ് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.

ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്ളൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ്. ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

content highlight: shine tom chakko about relationship