സന്തോഷ് ശിവന്റെ അനന്തഭദ്രം എന്ന ചിത്രത്തിന് ഡബ്ബിങ് ചെയ്തുകൊണ്ടാണ് ഗണപതി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട്, സന്തോഷ് ശിവന്റെ ബിഫോര്‍ ദി റെയിന്‍സ് എന്ന ദ്വിഭാഷാ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു.
സത്യന്‍ അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത വിനോദയാത്ര എന്ന സിനിമയാണ് അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. ഇതിലെ ഗണപതി ചെയ്ത കഥാപാത്രം പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചു. ഇപ്പോൾ മമ്മൂട്ടി തന്നെ വഴക്ക് പറഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ഗണപതി.
തനിക്ക് പ്രോംറ്റിങ് പ്രശ്നമുണ്ടായിരുന്നെന്നും അന്ന് പ്രോംറ്റിങ് ചെയ്താൽ മാത്രമേ ഡയലോഗുകൾ പറയാൻ പറ്റുമായിരുന്നുള്ളുവെന്നും ഗണപതി പറഞ്ഞു.
ആ പ്രശ്നം മാറിയത് പ്രാഞ്ചിയേട്ടൻ എന്ന സിനിമയിലാണെന്നും മമ്മൂട്ടി തന്നെ ചീത്ത വിളിച്ചിട്ടുണ്ടായിരുന്നെന്നും ഗണപതി പറയുന്നു. ’60 വയസ് കഴിഞ്ഞ ഞാനിവിടെ കാണാതെ പഠിച്ചിട്ടാണ് പറയുന്നത്, നിനക്കെന്താ പറയാൻ പറ്റാത്തത്’ എന്നാണ് മമ്മൂട്ടി തന്നോട് ചോദിച്ചതെന്നും ഗണപതി പറയുന്നു.
ഇപ്പോൾ പ്രോംറ്റിങ് ചെയ്തുകഴിഞ്ഞാൽ പറയാൻ പറ്റില്ലെന്നും ഡയലോഗ് എല്ലാം കാണാതെ പഠിച്ചിട്ടാണ് പറയുന്നതെന്നും ഗണപതി കൂട്ടിച്ചേർത്തു. ആനീസ് കിച്ചണിൽ സംസാരിക്കുകയായിരുന്നു ഗണപതി.
‘എനിക്ക് പ്രോംറ്റിങ് പ്രശ്നമുണ്ടായിരുന്നു. പ്രോംറ്റിങ് ചെയ്താലെ അന്നെനിക്ക് പറയാൻ പറ്റുകയുള്ളു. അത് മാറിയത് പ്രാഞ്ചിയേട്ടനിലാണ്. മമ്മൂക്ക എന്നെ ചീത്ത വിളിച്ചിട്ടുണ്ടായിരുന്നു. ആ സമയത്ത് പുള്ളി എൻ്റെയടുത്ത് പറഞ്ഞത് ’60 വയസ് കഴിഞ്ഞ ഞാനിവിടെ കാണാതെ പഠിച്ചിട്ടാണ് പറയുന്നത്, നിനക്കെന്താ പറയാൻ പറ്റാത്തത്’ എന്നായിരുന്നു. പിന്നെ എനിക്കിപ്പോൾ പ്രോംറ്റിങ് ചെയ്തുകഴിഞ്ഞാൽ പറയാൻ പറ്റില്ല. ഡയലോഗ് എല്ലാം കാണാതെ പഠിച്ചിട്ടാണ് ഇപ്പോൾ പറയുന്നത്,’ ഗണപതി പറയുന്നു.
കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത കുട്ടികളുടെ ചിത്രമായ ചിത്രശലഭങ്ങളുടെ വീട് എന്ന ചിത്രത്തിലും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ഗണപതി.
പ്രാഞ്ചിയേട്ടന് & ദി സെയിന്റ് , മല്ലു സിംഗ് , അലിഭായ് തുടങ്ങിയ വിവിധ സിനിമകളില്‍ ബാലതാരമായി അദ്ദേഹം വേഷമിട്ടു. വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന സിനിമയാണ് ആദ്യമായി നായകനായ സിനിമ.
സഹോദരന്‍ ചിദംബരം സംവിധാനം ചെയ്ത ചിത്രമായ ജാന്‍.എ.മന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും സഹ-എഴുത്തുകാരനായി പ്രവര്‍ത്തിക്കുകയും ചെയ്തു.
Content Highlight: Mammookka asked, “If I can do that after turning 60, what can’t you do?” says Ganapathy