ബെയ്ജിങ്: ചൈനയിലെ നോര്‍ത്ത് കിഴക്കന്‍ മേഖയില്‍ റെസ്‌റ്റോറന്റിലുണ്ടായ തീപ്പിടുത്തത്തില്‍ 22 മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൈനയിലെ ലിയോണിങ് പ്രവിശ്യയിലെ ലിയോയാങ് സിറ്റിയിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലെ റസ്‌റ്റോറന്റില്‍ ഉച്ചയ്ക്ക് 12:25നാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
തീപ്പിടുത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എന്നാല്‍ തീപ്പുടുത്തത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്തണമെന്നും അപകടത്തിന് പിന്നിലെ കാരണം കണ്ടെത്തി ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ തെരുവിന് സമീപമുള്ള ഒരു കടയില്‍ നിന്ന് തീ പടരുന്നതായി കാണിക്കുന്നുണ്ട്. തീ പടരുന്ന കടയ്ക്ക് സമീപം നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
തീപ്പിടുത്തതിന് പിന്നാലെ 22 ഫയര്‍ ട്രക്കുകളും 85 ഫയര്‍മാന്‍മാരും സ്ഥലത്തെത്തിയതായി ലിയോണിങ്ങിന്റെ പ്രവിശ്യാ ഭരണകക്ഷി കമ്മിറ്റി സെക്രട്ടറി ഹാവോ പെങ് പറഞ്ഞു. സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായും ആളുകളെ ഒഴിപ്പിച്ചതായും ഹാവോ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തുടനീളം പല പ്രദേശങ്ങളിലും ഇത്തരത്തിലുള്ള അഗ്നിബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വടക്കന്‍ പ്രവിശ്യയായ ഹെബെയിലെ ഒരു നേഴ്‌സിങ് ഹോമിലെ വയോജനങ്ങള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഗ്യാസ് ചോര്‍ച്ചയെത്തുടര്‍ന്ന് രണ്ട് വലിയ സ്‌ഫോടനങ്ങള്‍ക്ക് സംഭവിച്ചിരുന്നു. മാര്‍ച്ചില്‍ ഹെബെയ് പ്രവിശ്യയിലെ ഒരു റസ്റ്റോറന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെപ്റ്റംബറില്‍ തെക്കന്‍ ഷെന്‍ഷെന്‍ പ്രവിശ്യയിലെ ഒരു ബഹുനില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
Content Highlight: Fire breaks out at restaurant in China; 22 dead