Entertainment
ആ കാരണം കൊണ്ടാണ് തെങ്കാശിപ്പട്ടണത്തിലെ വേഷം ഒഴിവാക്കിയത്: പ്രേം കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 29, 12:30 pm
Tuesday, 29th April 2025, 6:00 pm

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളാണ് പ്രേം കുമാര്‍. സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങിയ പ്രേം കുമാര്‍ നായകനായും സഹനടനായും പ്രേക്ഷകശ്രദ്ധ നേടി. നിലവില്‍ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായ പ്രേം കുമാര്‍ മുമ്പ് വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഷ്ടപ്പാടുകളൊന്നും സഹിക്കാതെ സിനിമയിലേക്കെത്തിയ വ്യക്തിയാണ് താനെന്ന് പ്രേം കുമാര്‍ പറയുന്നു. സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ മുന്‍കൂട്ടിയുള്ള കണക്കുകൂട്ടലുകളൊന്നും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടുതന്നെ കിട്ടിയ വേഷങ്ങളിലെല്ലാം അഭിനയിച്ചിട്ടുണ്ടെന്നും പ്രേം കുമാര്‍ പറഞ്ഞു.

ഹാസ്യവേഷത്തില്‍നിന്ന് മാറി നായകവേഷം ചെയ്തുതുടങ്ങിയ കാലത്ത് ചെറിയ മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രങ്ങളിലാണ് കൂടുതലായും അഭിനയിച്ചതെന്നും എന്നാല്‍ പെട്ടന്ന് അത്തരം ചിത്രങ്ങളുടെ ഒഴുക്കുനിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നായകനായെല്ലാം അഭിനയിച്ച തന്നെ ചെറിയവേഷങ്ങളിലേക്ക് വിളിച്ചാല്‍ എന്തുകരുതും എന്ന ചിന്ത കാരണം പലരും തന്നെ വിളിക്കാതാഎന്നും പ്രേം കുമാര്‍ പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടും വേണ്ടെന്ന് വെച്ച വേഷങ്ങള്‍ ഉണ്ടെന്നും തെങ്കാശി പട്ടണത്തിലെ വേഷമെല്ലാം അങ്ങനെ വേണ്ടെന്ന് വെച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘കഷ്ടപ്പാടുകളൊന്നും സഹിക്കാതെ സിനിമയിലേക്കെത്തിയ വ്യക്തിയാണ് ഞാന്‍. സിനിമ എന്നെ വിളിച്ചടുപ്പിച്ചതാണ് എന്നുപറയുന്നതാണ് സത്യം. അതുകൊണ്ടുതന്നെ സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ മുന്‍കൂട്ടിയുള്ള കണക്കുകൂട്ടലുകളൊ ബുദ്ധിപൂര്‍വമുള്ള നീക്കങ്ങളൊ ഒന്നുംതന്നെ എന്റെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. കിട്ടിയവേഷങ്ങളെല്ലാം അഭിനയിച്ചു.

ഹാസ്യവേഷത്തില്‍നിന്ന് മാറി നായകവേഷം ചെയ്തുതുടങ്ങിയ കാലത്ത് ചെറിയ മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രങ്ങളിലാണ് കൂടുതലായും അഭിനയിച്ചത്. പെട്ടെന്ന് അത്തരം ചിത്രങ്ങളുടെ ഒരു ഒഴുക്കുനിന്നു. നായകനായെല്ലാം അഭിനയിച്ച എന്നെ ചെറിയവേഷങ്ങളിലേക്ക് വിളിച്ചാല്‍ എന്തുകരുതും എന്ന ചിന്തയാകണം പിന്നീടെന്നെ പലരും വിളിക്കാതായി.

വ്യക്തിപരമായ ചിലകാരണങ്ങളും അഭിനയജീവിതത്തില്‍ ചെറിയ ഇടവേളകള്‍ സൃഷ്ടിച്ചു. ലഭിച്ച മികച്ച കഥാപാത്രങ്ങളും അതിനാല്‍ വേണ്ടെന്നുവെച്ചു. തെങ്കാശിപ്പട്ടണത്തിലെ വേഷമെല്ലാം അങ്ങനെ ഒഴിവാക്കിയതാണ്,’ പ്രേം കുമാര്‍ പറയുന്നു.

Content Highlight: Prem Kumar says he is a person who came to cinema without enduring any hardships