national news
പെരുമാറ്റചട്ടം ലംഘിച്ചു; അസദുദ്ദീന്‍ ഉവൈസിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശശീധര്‍ റെഡ്ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 16, 05:34 pm
Thursday, 16th January 2020, 11:04 pm

ഹൈദരാബാദ്: എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസിക്കെതിരെ പെരുമാറ്റചട്ടം ലംഘിച്ചതിന് നടപടിയെടുക്കണമെന്ന ആവശ്യവുമായി മുന്‍ മന്ത്രിയും തെലങ്കാന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏകോപന സമിതി ചെയര്‍മാനുമായ മാരി ശശീധര്‍ റെഡ്ഡി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസിനോട് പണം വാങ്ങിക്കോളു പക്ഷെ വോട്ട് തങ്ങള്‍ക്ക് ചെയ്യണമെന്ന ഉവൈസിയുടെ പ്രസ്താവനക്കെതിരെയാണ് ശശീധര്‍ റെഡ്ഡി രംഗത്തെത്തിയത്. ഇതിന്റെ പത്രവാര്‍ത്തകളും വീഡിയോ ക്ലിപ്പുകളും സഹിതം അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനും മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്.

ഉവൈസിക്കെതിരെ കേസെടുക്കണമെന്നും നോട്ടീസ് അയക്കണമെന്നും ശശീധര്‍ റെഡ്ഡി ആവശ്യപ്പെട്ടു. ജനുവരി 3 ന് തെലങ്കാനയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ഉവൈസിയുടെ പരാമര്‍ശം.

‘കോണ്‍ഗ്രസ് മതേതരത്വം പ്രസംഗിക്കും പക്ഷെ കോണ്‍ഗ്രസും ബി.ജെ.പിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. നിങ്ങളുടെ വോട്ടുകള്‍ വിവേകത്തോടെ ഉപയോഗിക്കുക. കോണ്‍ഗ്രസില്‍ ധാരാളം പണമുണ്ട്. അവരില്‍ നിന്നും പണം വാങ്ങുക. എന്നാല്‍ എനിക്ക് വോട്ട് ചെയ്യുക’ എന്നായിരുന്നു ഉവൈസിയുടെ പരാമര്‍ശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ