Advertisement
Kerala
സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2010 May 11, 02:48 am
Tuesday, 11th May 2010, 8:18 am

കോഴിക്കോട് : കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസുന്നിയ്യയുടെ പ്രസിഡന്റും മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനുമായിരുന്ന സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ (78) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ നഗരത്തിലെ സ്വകാര്യ അശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

കോഴിക്കോട്ടെ മത സമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന അദ്ദേഹം ദീര്‍ഘ കാലമായി മര്‍കസ് സ്ഥാപനങ്ങളുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരുന്നു. പൗരാണികമായ കുറ്റിച്ചിറ മിശ്കാല്‍ പള്ളി പ്രസിഡന്റ്, പൊന്നാനി മഊനത്തുല്‍ ഇസ്ലാം സംഘം പ്രസിഡന്റ്, മുഖദാര്‍ തര്‍ബിയത്ത് വൈസ് പ്രസിഡന്റ് , സാദത്ത് അസ്സോസിയേഷന്‍ ഉപദേശക സമിതി അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ മയ്യിത്ത് സംസ്‌കരണ ചടങ്ങുകള്‍ ആരംഭിക്കും. കുടുംബ വീടായ കുറ്റിച്ചിറ ജിഫിരി ഹൗസിനോട് ചേര്‍ന്നുള്ള ഖബറിസ്ഥാനിലാണ് ഖബരടക്കം.