national news
മുത്തൂറ്റ് ഫിനാന്‍സില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ച്ച; ഏഴുകോടിരൂപയുടെ സ്വര്‍ണം കവര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 22, 09:39 am
Friday, 22nd January 2021, 3:09 pm

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ച. മൂത്തൂറ്റിന്റെ തമിഴ്‌നാട് ഹൊസൂര്‍ ബ്രാഞ്ചിലാണ് കവര്‍ച്ച നടന്നത്. 25091 ഗ്രാം സ്വര്‍ണവും 96000 രൂപയുമാണ് കവര്‍ന്നത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍. ആറംഗസംഘമെത്തി തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടക്കുന്ന സമയത്ത് ജീവനക്കാര്‍ സ്ഥാപനത്തില്‍ ജോലിക്കെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Robbery at Muthoot Finance at gunpoint