ഭക്ഷ്യക്കിറ്റ് നല്‍കി, മതപരമായ ആഘോഷങ്ങള്‍ നിര്‍ത്തി; കേരളം മാതൃകയാണെന്ന് റിച്ച ഛദ്ദ
Kerala News
ഭക്ഷ്യക്കിറ്റ് നല്‍കി, മതപരമായ ആഘോഷങ്ങള്‍ നിര്‍ത്തി; കേരളം മാതൃകയാണെന്ന് റിച്ച ഛദ്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th April 2021, 3:17 pm

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ പ്രശംസിച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ. കേരളമാണ് മാതൃകയെന്നും കഴിഞ്ഞ ഒരു വര്‍ഷം അവര്‍ എല്ലാവര്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കിയെന്നും മതപരമായ ആഘോഷങ്ങള്‍ നിര്‍ത്തലാക്കിയെന്നും റിച്ച ഛദ്ദ ട്വീറ്റ് ചെയ്തു.

കേരളത്തില്‍ കൊവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് വളരെ കുറവാണെന്ന ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് റിച്ച തന്റെ അഭിപ്രായം അറിയിച്ചത്.

കൊവിഡിന്റെ തുടക്കം മുതല്‍ സംസ്ഥാനം മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. അതും പ്രതിപക്ഷവുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം എന്നത് പ്രശംസിക്കേണ്ട കാര്യമാണെന്നും റിച്ച കൂട്ടിച്ചേര്‍ത്തു.

 

‘കേരളമാണ് മാതൃക.വിവരവും അക്ഷരാഭ്യാസവും ഇല്ലാത്തവരുടെ പ്രചരണങ്ങളില്‍ നിന്ന് അവരെക്കുറിച്ച് കേട്ടിട്ട് കാര്യമില്ല. അവര്‍ കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും ഭക്ഷ്യക്കിറ്റ് നല്‍കി. കൊവിഡിന്റെ വ്യാപനം കുറച്ചു. മറ്റ് സംസ്ഥാനങ്ങളേക്കാളും പെട്ടന്നു തന്നെ പഴയ അവസ്ഥയിലേക്ക് തിരിച്ച് പോയി. മതപരമായ ആഘോഷങ്ങളും നിര്‍ത്തലാക്കി. ഇതെല്ലാം പ്രതിപക്ഷവുമായി ചര്‍ച്ചയും ചെയ്തിരുന്നു,’ റിച്ച കുറിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Richa Chadda praises kerala government covid 19 crisis