ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തില്‍ ലഖ്നൗ വിജയം സ്വന്തമാക്കിയിരുന്നു. എകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സിന്റെ തോല്‍വിയാണ് ഹര്‍ദിക്കും കൂട്ടരും വഴങ്ങിയത്. ഇതോടെ സീസണിലെ മൂന്നാം തോല്‍വിയും മുന്‍ ചാമ്പ്യന്‍മാര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നു.
മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുത്ത് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് പന്തിന്റെ സംഘം ഉയര്‍ത്തിയത്.
💔 in Lucknow.#MumbaiIndians #PlayLikeMumbai #TATAIPL #LSGvMI pic.twitter.com/LYJWazb6cj
— Mumbai Indians (@mipaltan) April 4, 2025
മറുപടി ബാറ്റിങ്ങില്‍ മുംബൈയ്ക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അവസാന പന്ത് വരെ പൊരുതിയെങ്കിലും ലഖ്നൗ ഉയര്‍ത്തിയ വിജയലക്ഷ്യം മുന്‍ ചാമ്പ്യന്‍മാര്‍ക്ക് മറികടക്കാനായില്ല.
മുംബൈ ഇന്ത്യന്‍സിനായി അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ സൂര്യ കുമാര്‍ യാദവും 24 പന്തില്‍ 46 റണ്‍സെടുത്ത യുവതാരം നമന്‍ ധിറുമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. മത്സരത്തില്‍ 43 പന്തില്‍ 67 റണ്‍സാണ് സ്‌കൈയുടെ ബാറ്റില്‍ നിന്ന് പിറന്നത്.
67 (43) – A knock full of courage & hope. 🫡
You gave it your all, सूर्या दादा 💙#MumbaiIndians #PlayLikeMumbai #TATAIPL #LSGvMI pic.twitter.com/z6eYryLq24
— Mumbai Indians (@mipaltan) April 4, 2025
മുംബൈ ഇന്ത്യന്‍സിനായി നൂറാം മത്സരത്തിനായി ഇറങ്ങിയാണ് താരം അര്‍ധ സെഞ്ച്വറി നേടിയത്. അതോടെ നൂറാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ മാത്രം മുംബൈ താരമായിരിക്കുകയാണ് സ്‌കൈ.
ഐപിഎല്ലില്‍ നൂറാം മത്സരത്തില്‍ 50+ സ്‌കോറുകള്‍ നേടുന്ന മുംബൈ ബാറ്റര്‍മാര്‍
(സ്‌കോര്‍ – താരം – എതിരാളി – വര്‍ഷം – എന്നീ ക്രമത്തില്‍)
54(49) – അമ്പാട്ടി റായിഡു – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 2016
51* (17) – കീറോണ്‍ പൊള്ളാര്‍ഡ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 2016
67 (43) – സൂര്യകുമാര്‍ യാദവ് vs ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – 2025*
മുംബൈ ഇന്ത്യന്‍സായി ഈ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് സൂര്യ നടത്തുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 171 റണ്‍സെടുത്തിട്ടുണ്ട് താരം. 57 ശരാശരിയും 161.32 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റേന്തുന്നത്. സീസണിലെ റണ്‍ വേട്ടക്കാരില്‍ സ്‌കൈ നാലാം സ്ഥാനത്തുണ്ട്.
Content Highlight: IPL 2025: LSG vs MI: Mumbai Indians Star Batter Suryakumar Yadav Became Third Mumbai Batter To Score 50 Plus Score In 100th Match