കെയ്‌റോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈജിപ്തിന്റെ പരമോന്നത ബഹുതിയായ ഓര്‍ഡര്‍ ഓഫ് നൈല്‍ സമ്മാനിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയാണ് ബഹുമതി നല്‍കിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഈജിപ്തിലെത്തിയിരുന്നു. അതിന് പിന്നാലെയാണ് ബഹുമതി നല്‍കി ആദരിച്ചത്.
തുടര്‍ന്ന് വ്യാപാരം, നിക്ഷേപം, ഊര്‍ജ ബന്ധം എന്നിവ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ ദാവൂദി ബൊഹ്‌റ സമൂഹത്തിന്റെ സഹായത്തോടെ പുനസ്ഥാപിച്ച കെയ്‌റോയിലെ പ്രശസ്തമായ അല്‍ ഹക്കിം മസ്ജിദും മോദി ഞായറാഴ്ച സന്ദര്‍ശിച്ചു.
ഈജിപ്തിലെ ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച സൈനികര്‍ക്ക് ഹീലിയോപോളിസ് വാര്‍ സെമിട്രിയില്‍ വെച്ച് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. ഈജിപ്തിലും ഫസ്തീനിലുമായി ഒന്നം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച 4000ത്തോളം ഇന്ത്യന്‍ പട്ടാളക്കാരുടെ ഭൗതികാവശിഷ്ടമാണ് ഇവിടെയുള്ളത്.
26 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്ത് ഉഭയകക്ഷി സന്ദര്‍ശനം നടത്തുന്നത്. മദ്ബൗലിയിലെ നേതൃത്വത്തിലുള്ള ഈജിപ്ത്യന്‍ മന്ത്രിസഭയിലെ ഏഴ് അംഗങ്ങള്‍ മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തിട്ടുണ്ട്.