മെഡല്‍ നേട്ടത്തില്‍ ഹരിയാനയെ പിന്തള്ളി കേരളം രണ്ടാമത്
Daily News
മെഡല്‍ നേട്ടത്തില്‍ ഹരിയാനയെ പിന്തള്ളി കേരളം രണ്ടാമത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th February 2015, 1:37 pm

Mahitha-Mohanതിരുവനന്തപുരം: ദേശീയ ഗെയിംസിലെ മെഡല്‍ നേട്ടത്തില്‍ ഹരിയാനയെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്തെത്തി. വനിതകളുടെ 200 മീറ്റര്‍ സൈക്ലിങിലെ മഹിത മഹിത മോഹന്റെ സ്വര്‍ണ നേട്ടത്തോടെയാണ് കേരളം രണ്ടാമതെത്തിയത്. ഇതേയിനത്തില്‍ തന്നെ വെള്ളി മെഡലും വെങ്കലവും കേരളത്തിന്റെ താരങ്ങള്‍ക്ക് തന്നെയാണ്.

ഇന്ന് മൂന്ന് സ്വര്‍ണ്ണമാണ് മഹിത മോഹന്‍ സ്വന്തമാക്കിയത് വനിതകളുടെ 200 മീറ്റര്‍ സൈക്ലിങ്, 20 കിലോമീറ്റര്‍ പോയിന്റ് റേസ് എന്നിവയിലും സൈക്ലിങ് 500 മീറ്റര്‍ ടീം പര്‍സ്യൂട്ടില്‍ ലിഡിയ മോള്‍ സണ്ണി, വി.ജി പാര്‍വ്വതി, വി.രജനി എന്നിവര്‍ക്കൊപ്പവും മഹിത മോഹന്‍ സ്വര്‍ണ്ണം കരസ്ഥമാക്കി.

ഇതുവരെ കേരളത്തിന് 30 സ്വര്‍ണവും 32 വെള്ളിയും 38 വെങ്കലവുമാണ് കേരളം നേടിയത്. 69 സ്വര്‍ണ്ണ മെഡല്‍ നേട്ടത്തോടെ സര്‍വ്വീസസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഹരിയാനയും മുപ്പത് സ്വര്‍ണ്ണം കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും മെഡലുകളുടെ എണ്ണത്തില്‍ കേരളം മുന്നിലാണ്.