Malayalam Cinema
മോഹന്‍ലാല്‍@60; ജന്മദിനാശംസകളുമായി സിനിമാലോകം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 May 21, 03:28 am
Thursday, 21st May 2020, 8:58 am

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന് ഇന്ന് 60 വയസ് തികഞ്ഞു. 1960 മെയ് 21 ന് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരില്‍ വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായിട്ടാണ് മോഹന്‍ലാല്‍ ജനിച്ചത്.

1978 ല്‍ തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് 1980 ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂവിലെ നരേന്ദ്രനായി മലയാളികള്‍ക്ക് മോഹന്‍ലാല്‍ സുപരിചിതനായി.

നിരവധി പേരാണ് മോഹന്‍ലാലിന്റെ 60ാം പിറന്നാളിന് ആശംസകളുമായി എത്തിയിരിക്കുന്നത്. സിനിമാ ലോകവും ആശംസകളുമായി എത്തിയിട്ടുണ്ട്. പ്രിയദര്‍ശന്‍, പൃഥ്വിരാജ്, മഞ്ജുവാര്യര്‍, ഖുഷ്ബു, രജനികാന്ത്, തൃഷ, വിജയ്, സൂര്യ, എം.ജി ശ്രീകുമാര്‍, യേശുദാസ്, ജി. വേണുഗോപാല്‍, അനുശ്രീ, ബി. ഉണ്ണികൃഷ്ണന്‍, ജയസൂര്യ, രമേശ് പിഷാരടി, ടൊവിനോ തോമസ്, അജയ് വാസുദേവ്, അരുണ്‍ഗോപി തുടങ്ങി നിരവധി പേരാണ് ആശംസകളുമായി എത്തിയത്.