ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിൽ വൈറ്റ് വാഷ് വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ്.
ചരിത്രത്തിലാദ്യമായാണ് ഏതെങ്കിലുമൊരു പരമ്പരയിൽ ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ സമ്പൂർണമായി പരാജയപ്പെടുത്തുന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലീഷ് ടീമിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയ ബംഗ്ലാ കടുവകൾ രണ്ടാം മത്സരത്തിൽ നാല് വിക്കറ്റിനും മൂന്നാം മത്സരത്തിൽ 16 റൺസിനുമാണ് വിജയം സ്വന്തമാക്കിയത്.
പരമ്പരയിൽ ലോക ചാമ്പ്യൻമാരെ പരാജയപ്പെടുത്താൻ സാധിച്ചതോടെ ബംഗ്ലാ ടീമിന് വലിയ തോതിലുള്ള അഭിനന്ദന പ്രവാഹവും, ഇംഗ്ലീഷ് ടീമിന് പല കോണുകളിൽ നിന്നും വിമർശനങ്ങളും നേരിടേണ്ടി വരുന്നുണ്ട്.
എന്നാലിപ്പോൾ പരമ്പരയിൽ പരാജയപ്പെട്ടതോടെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണിനെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ.
Hello @MichaelVaughan, long time no see 😏 #BANvENG pic.twitter.com/3nimzfuHOw
— Wasim Jaffer (@WasimJaffer14) March 14, 2023
“ഹലോ മൈക്കൽ വോൺ, ഒരുപാട് നാളായല്ലോ കണ്ടിട്ട്” ( “Hello @MichaelVaughan, long time no see ). പുച്ഛിക്കുന്ന തരത്തിലുള്ള ഇമോജി ഉപയോഗിച്ച് കൊണ്ട് വസീം ജാഫർ ട്വീറ്റ് ചെയ്തു. ബംഗ്ലാദേശിന്റെ എഡിറ്റ് ചെയ്ത ജേഴ്സി ധരിച്ചു നിൽക്കുന്ന തന്റെ ചിത്രം ഉപയോഗിച്ചായിരുന്നു വോണിനെ കളിയാക്കിക്കൊണ്ടുള്ള വസീം ജാഫറിന്റെ ട്വീറ്റ്.
ഇതിന് മറുപടിയായി ടി-20 ലോകകപ്പ് പിടിച്ച് നിൽക്കുന്ന ഫോട്ടോ ‘ശുഭദിനം വസീം’ എന്ന ക്യാപ്ഷനോടെയാണ് മൈക്കൽ വോൺ പങ്കുവെച്ചത്.
Morning Wasim .. https://t.co/YcZvCdbvG1 pic.twitter.com/KzFcczD2vV
— Michael Vaughan (@MichaelVaughan) March 15, 2023
ജാഫറും വോണും തമ്മിൽ ട്വിറ്ററിലൂടെ ഇടയ്ക്കിടെ പരസ്പരം പരിഹസിക്കാറുള്ളതാണ്.
അതേസമയം ബംഗ്ലാദേശിനെതിരെ 2-1 എന്ന നിലയിൽ ഇംഗ്ലണ്ട് ടീം ഏകദിന പരമ്പര വിജയിച്ചിരുന്നു. മാർച്ച് 18ന് അയർലൻഡിനെതിരെയാണ് ബംഗ്ലാദേശ് ടീമിന്റെ അടുത്ത പരമ്പര.
മൂന്ന് ഏകദിന മത്സരങ്ങൾ അടങ്ങുന്ന പരമ്പര മാർച്ച് 18നാണ് ആരംഭിക്കുന്നത്.
Content Highlights:Michael Vaughan and Wasim Jaffer trolls eachother in social media