സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. മലയാളികളുടെ പ്രിയനടി കെ.പി.എ.സി ലളിതയുടെയും സംവിധായകന്‍ ഭരതന്റെയും മകനാണ് സിദ്ധാര്‍ത്ഥ്.
കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
നിദ്ര എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ സിദ്ധാര്‍ത്ഥിന് കഴിഞ്ഞു. അതേസമയം, കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രത്തിലെ സിദ്ധാര്‍ത്ഥ് ഭരതന്റെ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.
ഈ വര്‍ഷം സിദ്ധാര്‍ത്ഥിന്റേതായി എത്തുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടി തന്നെയാണ് ഈ സിനിമയിലും നായകന്‍. ഇപ്പോള്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. വണ്‍ റ്റു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബസൂക്കയായിരുന്നു സത്യത്തില്‍ മമ്മൂക്കയോടൊപ്പം കോമ്പിനേഷന്‍ സീന്‍ കിട്ടുന്ന എന്റെ ആദ്യ സിനിമ. ബസൂക്ക തുടങ്ങിയിട്ടാണ് ഞങ്ങള്‍ ഭ്രമയുഗത്തിലേക്ക് എത്തുന്നത്.
അതുകൊണ്ട് തന്നെ ബസൂക്ക ചെയ്യുമ്പോള്‍ ഞാന്‍ ഒരുപാട് എക്‌സൈറ്റഡായിരുന്നു. എനിക്ക് ചെറിയ ടെന്‍ഷനൊക്കെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് നോക്കി ഡയലോഗ് പറയുന്ന കാര്യത്തിലായിരുന്നു എന്റെ ടെന്‍ഷന്‍.
പക്ഷെ അത് ഈസിയായി തന്നെ എനിക്ക് ചെയ്യാന്‍ സാധിച്ചു (ചിരി). അതിന്റെ തൊട്ടുപുറകെയാണ് ഭ്രമയുഗം കൂടെ വന്നത്. ആ സിനിമ വന്നത് എന്നെ കുറിച്ച് കൂടി സഹായിച്ചു എന്നതാണ് സത്യം,’ സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു.
ബസൂക്ക:
വിഷു റിലീസായി തിയേറ്ററില്‍ എത്തുന്ന ചിത്രമാണ് ബസൂക്ക. കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡീനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇത്. മമ്മൂട്ടിക്കും സിദ്ധാര്‍ത്ഥ് ഭരതനും പുറമെ ഗൗതം വാസുദേവ് മേനോന്‍, ഭാമ അരുണ്‍ തുടങ്ങിയ മികച്ച താരനിരയും ഈ സിനിമക്കായി ഒന്നിക്കുന്നുണ്ട്.
Content Highlight: Sidharth Bharathan Talks About His Experience With Mammootty In Bazooka Movie