മോഹന്‍ലാല്‍- ശോഭന കോംബോയില്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രം തുടരും റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 25നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
മോഹന്‍ലാല്‍- ശോഭന കോംബോ 20 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. ചിത്രത്തില്‍ ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.
ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും.
പേഴ്‌സണലി തനിക്ക് വലിയ ഡാമേജ് ഉണ്ടാക്കിയ ഒരു ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. ആ ചിത്രം തനിക്ക്് വളരെ പേഴ്‌സണല്‍ ആണെന്നും തരുണ്‍ പറയുന്നു. അയാം വിത്ത് ധന്യവര്‍മ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരക്കുകയായിരുന്നു അദ്ദേഹം.
‘ സൗദി വെള്ളക്ക ഭയങ്കര പേഴ്‌സണലി ഞാന്‍ വര്‍ക്ക് ചെയ്ത ഒരു സിനിമയാണ്. ഭയങ്കര അറ്റാച്ച്ഡ് ആണ് ഞാന്‍ ആ സിനിമയുമായിട്ട്. അതിനത്തെ ഇമോഷന്‍സ്, ആക്ടേഴ്‌സ്, ടെക്‌നീഷ്യന്‍സ് എല്ലാവരുമായി ഭയങ്കര പേഴ്‌സണല്‍ അറ്റാച്ച്‌മെന്റാണ്.
ഒരു പരിധി വരെ എനിക്ക് ഭയങ്കര ഡാമേജുമാണ് ആ സിനിമ. എന്നുവെച്ചാല്‍ അത്രയും പേഴ്‌സണല്‍ ആകരുത് ഒരു സിനിമ. അതിനകത്ത് ആദ്യം അഭിനയിക്കാന്‍ വന്ന ഉമ്മയായിട്ട് കാസ്റ്റ് ചെയ്ത ലേഡി മരണപ്പെട്ടുപോയി. അതെന്നെ ഭയങ്കരമായി ഇമോഷണലി ഹോണ്ട് ചെയ്തു.
ഞാന്‍ എന്തോ അവരുടെ ലൈഫില്‍ ഒരു മൊമന്റ് ഫുള്‍ ഫില്‍ ചെയ്യാതെ പോയി എന്ന് പറയുന്ന ചിന്തയായിരുന്നു എന്റെ മനസില്‍. പിന്നെ അതിനകത്ത് അഭിനയിക്കാന്‍ വന്ന ഒരുപാട് ആര്‍ടിസ്റ്റുകള്‍ റിലീസിന് മുന്‍പ് എന്നില്‍ നിന്ന് അകന്നുപോയി.
അവരുമൊക്കെയായി ഞാന്‍ ഭയങ്കര അറ്റാച്ച്ഡ് ആയിരുന്നു. എന്റെ ഫാമിലിയായി അവര്‍ അറ്റാച്ച്ഡ് ആയിരുന്നു. സൗദി വെള്ളക്ക ഞാന്‍ മേക്ക് ചെയ്തിരിക്കുന്നത് പോലും ഹൃദയത്തില്‍ നിന്നാണെന്ന് പറയാം.
ഓപ്പറേഷന്‍ ജാവ തലച്ചോറില്‍ നിന്നും സൗദി വെള്ളക്ക ഹൃദയത്തില്‍ നിന്നാണ് ചെയ്തതെന്നും പറയാം. അങ്ങനെ ഞാന്‍ ചെയ്‌തൊരു സിനിമ നാഷണല്‍ അവാര്‍ഡിനായി പോകുകയും മികച്ച മലയാളം സിനിമയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ആ സിനിമ എത്ര പേര്‍ക്ക് വര്‍ക്ക് ഔട്ട് ആയി എത്ര പേര്‍ക്ക് വര്‍ക്ക് ഔട്ട് ആയില്ല എന്നതൊക്ക സെക്കന്ററി ആണ്. എന്നെ സംബന്ധിച്ച് എനിക്കൊപ്പം നിന്ന ആ മനുഷ്യര്‍ക്ക് അല്ലെങ്കില്‍ എന്നില്‍ നിന്ന് അകന്നുപോയ ആ മനുഷ്യര്‍ക്ക് ഞാന്‍ കൊടുത്ത ട്രിബ്യൂട്ടാണ് ആ നാഷണല്‍ അവാര്‍ഡ്. ഞാന്‍ അങ്ങനെയാണ് അതിനെ കാണുന്നത്.
ഭയങ്കരമായി എന്നെ ആ സിനിമ ഹോണ്ട് ചെയ്തിട്ടുണ്ട്. ഇനി എല്ലാ സിനിമയും എനിക്ക് പ്രൊഫഷണലാണ്. ആക്ഷന്‍ കട്ടുകള്‍ക്കിടയില്‍ മാത്രമേ ഞാന്‍ റിലേഷന്‍ കീപ്പ് ചെയ്യുന്നുള്ളൂ.
നമ്മള്‍ അവരോട് 100 ശതമാനം സിന്‍സിയറാണ്. പ്രൊഡ്യൂസറോടും ടെക്‌നീഷ്യന്‍സിനോടും ആക്ടേഴ്‌സിനോടും തിരക്കഥയോടുമൊക്കെ 100 ശതാമാനം സിന്‍സിയറാണ്.
എന്നാല്‍ അതൊന്നും ഞാന്‍ ടേക്ക് എവേ ചെയ്യുന്നില്ല. കട്ട് വിളിച്ച് പാക്ക് അപ്പ് വിളിച്ച് ഒരു ദിവസം കഴിഞ്ഞാല്‍ പിന്നെ ഞാന്‍ എന്റെ ഫാമിലിക്കും മക്കള്‍ക്കുമൊപ്പം നിന്നാല്‍ മതിയെന്ന് തീരുമാനിച്ചു.
അതിനപ്പുറത്തേക്ക് കൊണ്ടുപോകുന്ന പലതും നമുക്ക് പിന്നീട് വിഷമമാകും. നമുക്കറിയില്ല അവരൊക്കെ എങ്ങനെയാണ് നമ്മളെ കാണുന്നത് എന്ന്. അതിനിടയില്‍ ഈഗോ ഉണ്ടാകാം, പിണക്കം ഉണ്ടാകാം. അപ്പോള്‍ കുടുംബവുമായി നമ്മള്‍ ഒതുങ്ങുക. വര്‍ക്കില്‍ വരുമ്പോള്‍ അത് ചെയ്യുക,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
Content Highlight:Why suadi vellakka is very personal to e says Director Tharun Moorthy