Advertisement
വിജയിച്ചിട്ടും നിരാശ, മാക്‌സ്‌വെല്ലിന് തിരിച്ചടി!
IPL
വിജയിച്ചിട്ടും നിരാശ, മാക്‌സ്‌വെല്ലിന് തിരിച്ചടി!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 09, 06:46 am
Wednesday, 9th April 2025, 12:16 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മഹാരാജ യാദവേദ്രാ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനാണ് പഞ്ചാബ് വിജയിച്ചു കയറിയത്.

മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് പഞ്ചാബ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തിനിടെ  ഐ.പി.എല്‍ പെരുമാറ്റചട്ടം ലംഘിച്ചതിന് പഞ്ചാബ് താരം മാക്സ്‌വെല്ലിന്  ബി.സി.സി.ഐ മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും നല്‍കി.

ഇതോടെ ഐ.പി.എല്ലില്‍ ഈ സീസണില്‍ പിഴ ലഭിക്കുന്ന ആറാമത്തെ കളിക്കാരനായി. ഐ.പി.എല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം ലെവല്‍ 1 കുറ്റം ചെയ്തതായി മാക്‌സ്‌വെല്‍ ലംഘിച്ചെന്നാണ് ഫീല്‍ഡ് അമ്പയര്‍ സ്ഥരീകരിച്ചത്.

ഒരു മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങള്‍ അല്ലെങ്കില്‍ വസ്ത്രങ്ങള്‍, ഗ്രൗണ്ട് ഉപകരണങ്ങള്‍ അല്ലെങ്കില്‍ ഫിറ്റിങ്ങുകള്‍ എന്നിവയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ടതാണ് ആര്‍ട്ടിക്കിള്‍ 2.2. ടൂര്‍ണമെന്റില്‍ നേരത്തെ സമാനമായ ഒരു കുറ്റത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഗുജറാത്ത് പേസര്‍ ഇശാന്ത് ശര്‍മയ്ക്കും പിഴ ലഭിച്ചിരുന്നു.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ഫോമിനായി ബുദ്ധിമുട്ടുന്ന മാക്‌സ്‌വെല്‍ ഒരു റണ്ണിനാണ് പുറത്തായത്. രണ്ടാം പന്തില്‍ ചെന്നൈ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് റിട്ടേണ്‍ ക്യാച്ച് നല്‍കി ഒരു റണ്‍സിനാണ് താരം പുറത്തായത്. ഇതോടെ നിരാശാജനകമായ പ്രകടനത്തില്‍ താരത്തിന്റെ ആക്ഷന്‍ കുറ്റം ചുമത്തപ്പെടുന്നതിന് കാരണമാകുകയായിരുന്നു.

Content Highlight: IPL 2025: Glenn Maxwell fined 25% of his match fee and one demerit point