കൊച്ചി: മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ജനുവരിയില്‍ നടപ്പാക്കും. ഫ്‌ളാറ്റുകള്‍ ജനുവരി 11, 12 തീയതികളില്‍ പൊളിക്കാന്‍ തീരുമാനായി.
കൊച്ചിയില്‍ ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഫ്‌ളാറ്റ് പൊളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്.
ജനുവരി ഒന്‍പതിനകം ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീംകോടതി ഉത്തരവിട്ടതെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ കാരണം മൂന്ന് ദിവസം കൂടി എടുത്ത് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനാണ് യോഗം തീരുമാനിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എല്ലാ കെട്ടിട്ടങ്ങളും ഒരേദിവസം തന്നെ പൊളിച്ചു തരാമെന്ന് സ്‌ഫോടനത്തിന് ചുമതലപ്പെടുത്തിയ കമ്പനിയുടെ പ്രതിനിധികള്‍ അറിയിച്ചെങ്കിലും രണ്ട് ദിവസമായി കെട്ടിടങ്ങള്‍ പൊളിച്ചാല്‍ മതിയെന്നായിരുന്നു യോഗത്തിന്റൈ തീരുമാനം.
ജെയിന്‍ കോറല്‍ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു ഒ, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകള്‍ എഡിഫൈസും ആല്‍ഫ വെഞ്ചേഴ്‌സിന്റെ രണ്ട് ഫ്‌ളാറ്റുകള്‍ വിജയ് സ്റ്റീല്‍സും പൊളിക്കും.