ഹിറ്റ്- 3 പ്രഖ്യാപിക്കുമ്പോൾ തങ്ങളുടെ കയ്യിൽ ഹിറ്റ്- 3യുടെ കഥയുണ്ടായിരുന്നില്ലെന്ന് നാനി പറയുന്നു. കഥ പിന്നീടാണ് എഴുതിയതെന്നും വാണിജ്യപരമായി ഹിറ്റ് സീരീസിലെ ഏറ്റവും വലിയ സിനിമയാണ് മൂന്നാം ഭാഗമെന്നും നാനി പറഞ്ഞു.
ഐഡിയയും മറ്റുസിനിമകളേക്കാൾ വലുതാണെന്നും പ്രധാനമായും ആളുകളെ ആകർഷിക്കുന്നത് സിനിമയുടെ കഥ എങ്ങനെ എഴുതിയിരിക്കുന്നു എന്നാണെന്നും നാനി വ്യക്തമാക്കി. നടനെക്കാളും ബഡ്ജറ്റിനെക്കാളും എല്ലാവരും നോക്കുന്നത് കഥയാണെന്നും നാനി കൂട്ടിച്ചേർത്തു. മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു നാനി.
‘ഹിറ്റ് രണ്ടാം ഭാഗത്തിൽ ഞാൻ കാമിയോ റോൾ ചെയ്തിട്ടുണ്ട്. അപ്പോൾ പോലും ഞങ്ങളുടെ കയ്യിൽ ഹിറ്റ്- 3യുടെ കഥയുണ്ടായിരുന്നില്ല. ഞങ്ങൾ ഹിറ്റ്- 3 പ്രഖ്യാപിച്ചിരുന്നു പക്ഷെ, ഞങ്ങളുടെ കയ്യിൽ കഥയുണ്ടായിരുന്നില്ല. ആ കഥ പിന്നീടാണ് എഴുതിയത്. ഒക്കെ സ്വാഭാവികമായി സംഭവിച്ചതാണ്.
വാണിജ്യപരമായി ഹിറ്റ് സീരീസിലെ ഏറ്റവും വലിയ സിനിമയാണ് മൂന്നാം ഭാഗം. ഐഡിയയും അതിനേക്കാൾ വലുതാണ്.
പക്ഷെ, പ്രധാനമായും ആളുകളെ ആകർഷിക്കുന്നത് സിനിമയുടെ കഥ എങ്ങനെ എഴുതിയിരിക്കുന്നു എന്നതാണ്. നടനെക്കാളും ബഡ്ജറ്റിനെക്കാളും എല്ലാവരും നോക്കുന്നത് കഥയാണ്,’ നാനി പറയുന്നു.
തെലുങ്കിലെ മികച്ച ത്രില്ലർ സിനിമകളിലൊന്നാണ് ഹിറ്റ് (HIT) സൈലേഷ് കൊളാനു രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആദ്യമേ മൂന്ന് ഭാഗങ്ങളായിട്ടാണ് ഇറക്കുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു. ശൈലേഷ് കൊലാനു തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
വാൾ പോസ്റ്റർ സിനിമയുടെയും യുനാനിമസ് പ്രൊഡക്ഷൻസിന്റെയും കീഴിൽ പ്രശാന്തി തിപിർനേനിയും നാനിയും ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രത്തിൻ്റെ മൂന്നാം ഭാഗം ഹിറ്റ് – 3 റിലീസിനൊരുങ്ങുകയാണ്. മെയ് ഒന്നിനാണ് ചിത്രം ആഗോളറിലീസായി എത്തുന്നത്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക
Content Highlight: Hit: Even though the third part was announced, we didn’t have the story: Nani