മലയാള സിനിമാ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ നടനാണ് മണിക്കുട്ടന്‍. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് മണിക്കുട്ടന്‍ സിനിമയിലേക്ക് അരങ്ങേറിയത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത എമ്പുരാന്‍ എന്ന ചിത്രത്തിലും മണിക്കുട്ടന്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ മോഹന്‍ലാലിനോട് തനിക്കുള്ള ആരാധനയെ കുറിച്ച് സംസാരിക്കുകയാണ് മണിക്കുട്ടന്‍. താനൊരു കടുത്ത മോഹന്‍ലാല്‍ ആരാധകനാണെന്നും തന്റെ ജീവിതത്തില്‍ മോഹന്‍ലാല്‍ ഒരുപാട് ഇന്‍ഫ്‌ലുവെന്‍സ് ചെയ്തിട്ടുണ്ടെന്നും മണിക്കുട്ടന്‍ പറയുന്നു.
താന്‍ സിനിമയിലേക്ക് വരാനുള്ള കാരണവും മോഹന്‍ലാലിനോടുള്ള ആരാധനയാണെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു മണിക്കുട്ടന്‍.
‘ഞാനൊരു കടുത്ത ലാലേട്ടന്‍ ആരാധകനാണ്. ബറോസ് എന്ന സിനിമ ഞാന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടതാണ്. നമ്മുടെ ജീവിതത്തില്‍ പോസിറ്റീവ് രീതിയില്‍ ഒരുപാട് ഇന്‍ഫ്‌ലുവെന്‍സ് ചെയ്ത വ്യക്തിയാണ് ലാല്‍ സാര്‍. നമുക്ക് ലാലേട്ടനെയും മമ്മൂക്കയും ഒരുപോലെ ഇഷ്ടമായിരിക്കും. പക്ഷെ ഒരാളെ ഒരു പൊടിക്ക് കൂടുതല്‍ ഇഷ്ടമായിരിക്കും. എനിക്കത് ലാലേട്ടന്‍ ആണ്.
ഞാനൊരു കടുത്ത ലാലേട്ടന്‍ ആരാധകനാണ്
ഞാന്‍ സിനിമയിലേക്ക് വരാനുള്ള കാരണവും ലാല്‍ സാറിനോടുള്ള ആരാധനതന്നെയാണ്. അങ്ങനെ ലാലേട്ടന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കാണാന്‍ എനിക്ക് ഭയങ്കര ആവേശമായിരുന്നു. അതും 3 ഡിയില്‍. ലാലേട്ടനെ നമുക്ക് അടുത്ത് കാണാന്‍ കഴിയുമല്ലോ. അതുപോലതന്നെ അബ്രാം ഖുറേഷിയായും ലാലേട്ടനെ കാണാന്‍ എനിക്ക് ഭയങ്കര ത്രില്ലായിരുന്നു.
പ്രേക്ഷകര്‍ എങ്ങനെയാണോ അദ്ദേഹത്തെ സ്‌ക്രീനില്‍ കാണുന്നത് അതുപോലെ, അതേ ആവേശത്തോടെയാണ് ഞാനും കാണുന്നത്. ഈ സിനിമയുടെ റിലീസിന് ഒരാഴ്ച മുമ്പ് ലാലേട്ടനെ ഞാന്‍ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. എന്നാലും അദ്ദേഹത്തെ സ്‌ക്രീനില്‍ കാണുമ്പോള്‍ എനിക്ക് ഒരു ‘വൗ’ ഫാക്ടര്‍ തോന്നും,’ മണിക്കുട്ടന്‍ പറയുന്നു.
Content Highlight: Manikkuttan talks about Mohanlal