Entertainment
ചില നടിമാര്‍ പേരിന് മുന്നില്‍ വിശേഷണം നല്‍കി പി.ആര്‍ ചെയ്യുന്നു; എനിക്കതില്‍ വിശ്വാസമില്ല: മംമ്ത മോഹന്‍ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 27, 03:45 am
Monday, 27th January 2025, 9:15 am

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ വിവിധ ഭാഷകളില്‍ ശ്രദ്ധേയമായ നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് മംമ്ത കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ആ സിനിമയില്‍ അഭിനയത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് നേടാനും മംമ്തക്ക് സാധിച്ചിരുന്നു.

നായികമാര്‍ പേരിന് മുന്നില്‍ വിശേഷണം നല്‍കി വിളിക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടി. സിനിമയില്‍ എല്ലാവര്‍ക്കും എല്ലാ കഥാപാത്രങ്ങളും ചെയ്യാനാവില്ലെന്നും തനിക്ക് അഭിനയിക്കാനാകുന്ന കഥാപാത്രങ്ങള്‍ മറ്റൊരാള്‍ക്ക് അഭിനയിച്ചു ഫലിപ്പിക്കാന്‍ ആയില്ലെന്ന് വരാമെന്നാണ് മംമ്ത പറയുന്നത്.

ചിലര്‍ അങ്ങനെ വിശേഷണ പേര് നല്‍കി പി.ആര്‍ ചെയ്യുന്നുണ്ടെന്നും തനിക്ക് അതിലൊന്നും വിശ്വാസമില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. തന്റെ കഴിവുകളെക്കുറിച്ചും പരിമിതികളെ കുറിച്ചും തനിക്ക് ഉത്തമബോധ്യമുണ്ടെന്നും മംമ്ത പറയുന്നു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘സിനിമയില്‍ എല്ലാവര്‍ക്കും എല്ലാ കഥാപാത്രങ്ങളും ചെയ്യാനാവില്ല. എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞ കഥാപാത്രങ്ങള്‍ മറ്റൊരാള്‍ക്ക് അഭിനയിച്ചു ഫലിപ്പിക്കാന്‍ ആയില്ലെന്ന് വരാം. ചിലര്‍ അങ്ങനെ വിശേഷണ പേര് നല്‍കി പി.ആര്‍ ചെയ്യുന്നുണ്ട്.

എനിക്ക് അതിലൊന്നും വിശ്വാസമില്ല. ഞാന്‍ ഞാനാണ്. എന്റെ കഴിവുകളെക്കുറിച്ചും പരിമിതികളെ കുറിച്ചും എനിക്ക് ഉത്തമബോധ്യമുണ്ട്. ഞാന്‍ അഭിനയിക്കുന്ന സിനിമകളും അതിലെ എന്റെ കഥാപാത്രങ്ങളും സ്വീകാര്യമായാല്‍ മതി. ആരാധക മനസില്‍ എപ്പോഴും എനിക്ക് സ്ഥാനമുണ്ടാവും. അതുമതി,’ മംമ്ത മോഹന്‍ദാസ് പറഞ്ഞു.

Content Highlight: Mamta Mohandas Talks About PR Works