ബെംഗളൂരു: പൊതുതാല്പര്യ ഹരജി സമര്‍പ്പിച്ച ഹരജിക്കാരന് 10 ലക്ഷം രൂപ പിഴ വിധിച്ച് കര്‍ണാടക ഹൈക്കോടതി.
തന്റെ മുന്‍ ബിസിനസ് അസോസിയേറ്റിനെതിരെ പൊതുതാല്പര്യ ഹരജി നല്‍കിയ പ്രശാന്ത് അമിന്‍ എന്ന ആള്‍ക്കാണ് പിഴ.
ഇയാള്‍ സമര്‍പ്പിച്ച ഹരജി പൊതുതാല്പര്യ ഹരജി അല്ലെന്നും വ്യക്തിരമായ ആവശ്യം ഉന്നയിച്ചുള്ള ഹരജിയാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് എസ്.എസ് മഗദ് എന്നിവരുടെ ബെഞ്ചിന്റെ വിധി.
നിയമപ്രക്രിയയുടെ ദുരുപയോഗമാണ് ഹരജിക്കാരന്‍ നടത്തിയതെന്നും ബിസിനസ്സ് താല്പര്യത്തോടെയുള്ള വ്യക്തിപരമായ ഹരജി മാത്രമാണ് ഹരജിക്കാരന്റേതെന്നും കോടതി പറഞ്ഞു. വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടുള്ളതാണ് ഹരജിയെന്നും കോടതി പറഞ്ഞു.