Kerala News
'അവസരത്തിന് വേണ്ടി കിടപ്പറ പങ്കിടണം'; സിനിമ മേഖലയില്‍ വന്‍ ലോബികള്‍ ഉണ്ടെന്നും ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 31, 01:14 pm
Tuesday, 31st December 2019, 6:44 pm

കൊച്ചി: സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ തുറന്നു കാട്ടിക്കൊണ്ട് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണ് പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സിനിമ മേഖലയില്‍ ശക്തമായ ലോബികളുണ്ടെന്നും സിനിമയില്‍ അപ്രഖ്യാപിത വിലക്കുണ്ടെന്നും കമ്മീഷന്‍ ആരോപിച്ചു. സിനിമയിലെ അവസരത്തിനായി കിടപ്പറ പങ്കിടണമെന്ന് ചിലര്‍ നിര്‍ബന്ധിക്കുന്നതായും വെളിപ്പെടുത്തലുകളുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിനിമാ സെറ്റുകളിലെ മദ്യം മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റിയും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ശക്തമായ നിയമം കൊണ്ടുവരണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പരാതികള്‍ പരിഗണിക്കാന്‍ ട്രൈബ്യൂണല്‍ വേണമെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ഏകദേശം 300ഓളം പേജുകള്‍ ഉള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.