ആവേശകരമായ 2024 ടി-20 ലോകകപ്പ് അതിന്റെ കലാശ പോരാട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. കെന്‍സിങ്ടണ്‍ ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ്.
ആദ്യ സെമിഫൈനലില്‍ അഫ്ഗാനിസ്ഥാന് പരാജയപ്പെടുത്തി ചരിത്രത്തില്‍ ആദ്യമായാണ് സൗത്ത് ആഫ്രിക്ക ഒരു ഐ.സി.സി ടി-20 ഫൈനലില്‍ എത്തിയത്. മറുഭാഗത്ത് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചാണ് രോഹിത് ശര്‍മയും കൂട്ടരും ഫൈനലില്‍ എത്തിയത്.
68 റണ്‍സിന് ഇംഗ്ലണ്ടിന് ഇന്ത്യയിടെ മുന്നില്‍ മുട്ടുകുത്തേണ്ടി വരുകയായിരുന്നു. ഇതോടെ സെമിഫൈനലിലെ തോല്‍വിക്ക് കാരണം താന്‍ ചെയ്ത തെറ്റാണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‌ലര്‍.
ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഏഴ് വീഴ്ത്തിയാണ് ഇംഗ്ലണ്ട് ഇന്ത്യയെ 171 റണ്‍സില്‍ വരിഞ്ഞു കിട്ടിയത്. സ്പിന്‍ ബൗളിങ് മികച്ച രീതിയില്‍ വര്‍ക്ക് ചെയ്യുന്ന പിച്ചില്‍ ലിയാ ലിവിങ്സ്റ്റണ്‍ റഷീദ് എന്നിവരെ തെരഞ്ഞെടുത്തപ്പോള്‍ മോയിന്‍ അലിയെ സൈഡില്‍ നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇന്ത്യ പവര്‍പ്ലേയുടെ തുടക്കത്തില്‍ തന്നെ അക്‌സര്‍ പട്ടേലിലേക്ക് നീങ്ങിയതോടെ ടീമിന്റെ ഹെവി സ്പിങ് ബൗളിങ് ആക്രമണം ഫലപ്രദമായി. മൂന്നു സ്പിന്നര്‍മാര്‍ ആയിരുന്നു ഇന്ത്യക്ക് വേണ്ടി പന്ത് എറിഞ്ഞത്.
‘എതിര്‍ ടീമിന് അസാധാരണമായ ചില സ്പിന്‍ ബൗളര്‍മാര്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ രണ്ട് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, എന്നാല്‍ പിന്നിലേക്ക് നോക്കുമ്പോള്‍, സ്പിന്‍ എത്രത്തോളം ഫലപ്രദമാണെന്ന് തെളിയിക്കുന്നതിനാല്‍, ഞാന്‍ നേരത്തെ തന്നെ മൊയിനെ ടീമില്‍ കൊണ്ടുവരേണ്ടതായിരുന്നു. മഴയുള്ള സാഹചര്യങ്ങള്‍ പിച്ചില്‍ വലിയ മാറ്റമൊന്നും വരുത്തില്ലെന്ന് വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിച്ചു, പക്ഷേ ആ വിലയിരുത്തല്‍ കൃത്യമല്ലെന്ന് തെളിഞ്ഞു. അവര്‍ ഞങ്ങളെ മറികടന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു, അവര്‍ മികച്ച ഒരു സ്‌കോര്‍ പോസ്റ്റ് ചെയ്തു. അതിനാല്‍ ടോസ് ഫലത്തിലെ നിര്‍ണായക ഘടകമാണെന്ന് ഞാന്‍ കരുതുന്നില്ല,’ജോസ് ബട്‌ലര്‍ പറഞ്ഞു.
Content Highlight: Jos Buttler Talking About Lose In Semi-Final Against India