നാലുപതിറ്റാണ്ടോളമായി മലയാള സിനിമയോടൊപ്പം സഞ്ചരിക്കുന്ന നടനാണ് ജഗദീഷ്. ഹാസ്യ താരമായി കരിയര്‍ തുടങ്ങിയ അദ്ദേഹം നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. ഇന്ന് മികച്ച കഥാപാത്രങ്ങള്‍ തേടിപിടിച്ച് ചെയ്യുന്ന ഒരു നടനാണ് അദ്ദേഹം. എബ്രഹാം ഓസ്ലര്‍, ഗുരുവായൂരമ്പല നടയില്‍, കിഷ്‌ക്കിന്ധാ കാണ്ഡം തുടങ്ങിയ കഴിഞ്ഞ വര്‍ഷമിറങ്ങിയ ശ്രദ്ധേയമായ സിനിമകളിലെല്ലാം അദ്ദേഹം ഭാഗമായിട്ടുണ്ട്.
മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ നെടുമുടി വേണുവിനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. പാട്ട് സീനുകളില്‍ നെടുമുടി വേണു പ്രോപ്പര്‍ട്ടികള്‍ ഉപയോഗിച്ചിരിക്കുന്ന രീതി തന്നെ പലപ്പോഴും അമ്പരപ്പിക്കാറുണ്ടെന്ന് ജഗദീഷ് പറഞ്ഞു. വളരെ രസകരമായിട്ടാണ് നെടുമുടി വേണു ഗാനരംഗങ്ങളില്‍ പ്രോപ്പര്‍ട്ടി ഉപയോഗിക്കാറെന്ന് ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
ആ ഒരു കാര്യത്തില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ സത്യന്‍ മാഷിനെപ്പോലെയാണ് നെടുമുടി വേണുവെന്നും ജഗദീഷ് പറഞ്ഞു. രണ്ട് പേരും അക്കാര്യത്തില്‍ മിടുക്ക് കാണിക്കാറുണ്ടെന്നും സത്യന്‍ മാഷ് വളരെ മനോഹരമായാണ് അത് ചെയ്യുന്നതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ‘ശ്രീനഗരത്തിലെ ചിത്രവനത്തിലെ’ എന്ന പാട്ടില്‍ ഷൂ പോളിഷ് ചെയ്തുകൊണ്ടാണ് സത്യന്‍ മാഷ് പാടിയതെന്ന് ജഗദീഷ് പറഞ്ഞു.
‘പെണ്ണിന്റെ ചെഞ്ചുണ്ടില്‍’ എന്ന പാട്ടില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ ആ സീനുകളില്‍ എന്തൊക്കെ പ്രോപ്പര്‍ട്ടിയുണ്ടോ, അതെല്ലാം നെടുമുടി വേണു ഉപയോഗിക്കാറുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ഗാനരംഗങ്ങളില്‍ അഭിനയിക്കുകയല്ല, ബിഹേവ് ചെയ്യുകയാണെന്ന് മാത്രമേ സത്യന്‍ മാഷിന്റെയും നെടുമുടി വേണുവിന്റെയും പാട്ടുകള്‍ കാണുമ്പോള്‍ തോന്നാറുള്ളതെന്നും ജഗദീഷ് പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ജഗദീഷ്
‘വേണുച്ചേട്ടന്റെ ഏറ്റവും വലിയ പ്രത്യേകത ഗാനരംഗങ്ങളില്‍ അദ്ദേഹം പ്രോപ്പര്‍ട്ടി ഉപയോഗിക്കുന്നതാണ്. അക്കാര്യത്തില്‍ വേണുച്ചേട്ടനും സത്യന്‍ മാസ്റ്ററും ഒരുപോലെയാണ്. പാട്ട് സീനുകളില്‍ പ്രോപ്പര്‍ട്ടി ഉപയോഗിക്കുന്നതില്‍ രണ്ട് പേര്‍ക്കും പ്രത്യേക മിടുക്കാണ് ഉള്ളത്. ‘ശ്രീനഗരത്തിലെ ചിത്രവനത്തിലെ’ എന്ന പാട്ട് കാണുമ്പോള്‍ സത്യന്‍ മാഷ് ഷൂ പോളിഷ് ചെയ്തുകൊണ്ടാണ് അഭിനയിച്ചത്. നല്ല രസമാണ് അത് കാണാന്‍.
അതുപോലെ തന്നെയാണ് വേണുച്ചേട്ടനും. ആ സീനിലുള്ള സാധനങ്ങള്‍ എല്ലാം പുള്ളി ഉപയോഗിച്ചുകൊണ്ടാണ് അഭിനയിക്കുന്നത്. ‘ചെഞ്ചുണ്ടില്‍’ എന്ന പാട്ട് കാണുമ്പോള്‍ അതില്‍ വേണുച്ചേട്ടന്‍ വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. അതായത് ഗാനരംഗങ്ങളില്‍ അഭിനയിക്കുകയല്ല, ബിഹേവ് ചെയ്യുകയാണെന്ന് തോന്നിപ്പോകും,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish about Sathyan and Nedumudi Venu’s performance in song sequences