എന്നാല്‍ കര്‍ഷകരെ ജീപ്പിന്റെ ചക്രത്തിനടിയില്‍ ചതച്ചരച്ചതും സിനിമയാക്കണം; കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ച് അഖിലേഷ് യാദവ്
national news
എന്നാല്‍ കര്‍ഷകരെ ജീപ്പിന്റെ ചക്രത്തിനടിയില്‍ ചതച്ചരച്ചതും സിനിമയാക്കണം; കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ച് അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th March 2022, 5:19 pm

ന്യൂദല്‍ഹി: കശ്മീര്‍ ഫയല്‍സ് എന്ന സിനിമ എടുക്കാമെങ്കില്‍ ലഖിംപൂര്‍ ഫയല്‍സും എടുക്കാമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

‘കശ്മീര്‍ ഫയല്‍സ് എന്ന സിനിമ നിര്‍മിക്കുകയാണെങ്കില്‍, കര്‍ഷകരെ ജീപ്പിന്റെ ചക്രത്തിനടിയില്‍ ചതച്ചരച്ച സംഭവത്തില്‍ ലഖിംപൂര്‍ ഫയല്‍സ്’ എന്ന സിനിമയും ഉണ്ടാകണം,’ അഖിലേഷ് പറഞ്ഞു. കശ്മീര്‍ ഫയല്‍സ് എന്ന സിനിമയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അഖിലേഷിന്റെ മറുപടി.

വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് പറയാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.

 

Content Highlights: If ‘Kashmir Files’ can be made, ‘Lakhimpur Files’ also needs to be produced: Akhilesh