2024 ഐ.പി.എല്‍ സീസണിലെ ആദ്യ വിജയം ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറ് വിക്കറ്റുകള്‍ക്ക് തകര്‍ത്തണ് സൂപ്പര്‍ കിങ്സ് ജയിച്ചുകയറിയത്.
ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 18.4 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കി ലക്ഷ്യം മറികടക്കുകയായിരുന്നു.
ഈ മത്സരത്തിന് ശേഷം ഒരു തകര്‍പ്പന്‍ റെക്കോഡാണ് പിറവിയെടുത്തത്. ഐ.പി.എല്ലില്‍ ഒരു മത്സരത്തില്‍ രണ്ട് ടീമിലെയും ഒരു താരവും 50+ റണ്‍സ് നേടാതെ രണ്ട് ടീമുകളും കൂടി നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. ഇരു ടീമുകളുടെയും ഒരു താരവും അര്‍ധസെഞ്ച്വറി നേടിയിരുന്നില്ല. മത്സരത്തില്‍ ചെന്നൈയും ബെംഗളൂരുവും ചേര്‍ന്ന് 349 റണ്‍സാണ് നേടിയത്.
ഇതിനുമുമ്പ് ഈ നേട്ടം പിറന്നത് 2017ല്‍ ഗുജറാത്ത് ലയണ്‍സും റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടന്ന മത്സരത്തിലും 2021ല്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തില്‍ ആയിരുന്നു. ഇരു ടീമിലെയും താരങ്ങള്‍ അര്‍ധസെഞ്ച്വറി നേടാതെ 343 റണ്‍സ് ആയിരുന്നു നേടിയത്.
മറുഭാഗത്ത് ചെന്നൈ ബാറ്റിങ്ങില്‍ രചിന്‍ രവീന്ദ്ര 15 പന്തില്‍ 37 റണ്‍സും ശിവം ദൂബെ 28 പന്തില്‍ 34 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ചെന്നൈ തകര്‍പ്പന്‍ വിജയം നേടുകയായിരുന്നു.
Content Highlight: CSK vs RCB match is the Highest combined total in IPL match without any 50+ score