ഗാസ: രണ്ടു ദിവസം പിന്നിട്ട ഗാസയിലെ വ്യോമാക്രമണത്തിനു ശേഷം വ്യാഴാഴ്ച മുതല്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. യു.എന്നും ഈജിപ്തും സമവായത്തിന് ആത്മാര്‍ത്ഥമായി ശ്രമിച്ചതുകൊണ്ടാണ് യുദ്ധത്തിലേക്ക് പോകാതെ വെടിനിര്‍ത്തല്‍ സാധ്യമായതെന്ന് യു.എന്നിലെ പശ്ചിമേഷ്യന്‍ സമാധാന സ്ഥാനപതിയായ നിക്കോളെ മ്ലാദെനോവ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഗാസാ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇതുവരെ ഉണ്ടായ ആക്രമണത്തില്‍ 34 ഫലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മേഖലയിലുണ്ടായ മിസൈലാക്രമണത്തില്‍ ഒരു കുടുംബത്തിലെ എട്ടു പേരാണ് കൊല്ലപ്പെട്ടത്.ഇരു വിഭാഗങ്ങളില്‍ നിന്നായി 111 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 46 കുട്ടികളും 20 സ്ത്രീകളുമാണ്.
#BREAKING: #Egypt and the #UN worked hard to prevent the most dangerous escalation in and around #Gaza from leading to #war. The coming hours and days will be critical. ALL must show maximum restraint and do their part to prevent bloodshed. The #MiddleEast does not need more wars
— Nickolay E. MLADENOV (@nmladenov) November 14, 2019
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഗാസയിലെ ഫലസ്തീന്‍ സായുധ സേനയായ ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദി നേതാവായ ബാഹ അബു അല്‍ അത്തയെയും ഭാര്യയെയും കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രാഈല്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. മേഖലയില്‍ ഇസ്രാഈലിനെതിരെ നടത്തിവരുന്ന ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ ഇദ്ദേഹമാണെന്നായിരുന്നു ഇസ്രാഈലിന്റെ വാദം.