Advertisement
Crime
അയോധ്യയില്‍ ഗോശാലയില്‍ പശുക്കളെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 22, 03:13 am
Wednesday, 22nd May 2019, 8:43 am

അയോധ്യ: ഉത്തര്‍പ്രദേശില്‍ ഗോശാലയില്‍ പശുക്കളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രാജ്കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. കര്‍തല്യ ബാബ ആശ്രമത്തിന് കീഴിലുള്ള ഗോശാലയിലാണ് സംഭവം. ഇയാളെ ഗോശാല ജീവനക്കാരാണ് പിടികൂടിയത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഏഴ് പശുക്കളെ പീഡിപ്പിച്ചതായി ജീവനക്കാര്‍ അറിഞ്ഞത്. രാജ്കുമാര്‍ വീണ്ടും ഗോശാലയിലെത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. അതേസമയം ഗോശാല ജീവനക്കാര്‍ രാജ്കുമാറിനെ മര്‍ദ്ദിച്ചിട്ടുണ്ട്.

പ്രതിയ്‌ക്കെതിരെ ഐ.പി.സി 376, 511 വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി അയോധ്യ എസ്.എസ്.പി ജോഗേന്ദ്ര കുമാര്‍ പറഞ്ഞു.

നവാബ്ഗഞ്ച് സ്വദേശിയാണ് രാജ്കുമാര്‍. മദ്യലഹരിയില്‍ ചെയ്തതാണെന്നും ജീവനക്കാരും പൊലീസും തന്നെ മര്‍ദ്ദിച്ചതായും രാജ്കുമാര്‍ ഇന്ത്യാടുഡേയോട് പറഞ്ഞു.