കൊച്ചി: ഇ.പി. ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡി.സി. ബുക്‌സ് പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു.
കൊച്ചി: ഇ.പി. ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡി.സി. ബുക്‌സ് പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു.
സ്ഥാപനത്തിലെ ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയുണ്ടായതെന്നാണ് സൂചന. സസ്‌പെന്‍ഡ് ചെയ്ത വ്യക്തിക്കാണ് ആത്മകഥയുടെ ചുമതല എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രവി ഡി.സിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ ഇ.പിയുമായി കരാറിലൊപ്പിട്ടിട്ടില്ലെന്ന് കാണിച്ച് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഡി.സി ബുക്സ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.
ചില മാധ്യമങ്ങളിലൂടെ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അവ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നുമാണ് ഡി.സി ബുക്സ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ തങ്ങള്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളൂവെന്നും അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നത് അനുചിതമാണെന്നും ഡി.സി പറഞ്ഞു. ഇ.പി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട് ഡി.സി ബുക്സ് പൊലീസിന് മൊഴി നല്‍കിയ കാര്യവും ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്.
ഇ.പി ജയരാജന്റെ ആത്മകഥയെന്ന് അവകാശപ്പെടുന്ന കട്ടന്‍ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ നവംബര്‍ 12ന് പുറത്തു വന്നത് വലിയ വിവാദമായിരുന്നു. പിന്നാലെ ഡി.സിയുമായി പ്രസിദ്ധീകരണത്തിനുള്ള കരാറുണ്ടാക്കിയിട്ടില്ലെന്നും പ്രസിദ്ധീകരണാവകാശം ചോദിച്ച് ഡി.സി ബന്ധപ്പെടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു. പിന്നാലെ ഇ.പി പൊലീസില്‍ പരാതി നല്‍കുകയായിയിരുന്നു.
ഇ.പി. ജയരാജന്റെ ആത്മകഥയെന്ന് അവകാശപ്പെട്ട പുസ്തകത്തിന്റെ പ്രകാശനം ഉടനുണ്ടാകുമെന്ന് അറിയിക്കുകയും പിന്നീട് നീട്ടിവെക്കുകയും ചെയ്ത ഡി.സി. ബുക്‌സിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
പുസ്തകത്തിലെ ഉള്ളടക്കം എന്ന് അവകാശപ്പെട്ട് കൊണ്ട് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ വിവാദമായതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഡി.സി. ബുക്‌സിന്റെ പോസ്റ്റുകള്‍ക്ക് താഴെ വിമര്‍ശന കമന്റുകള്‍ വ്യാപകമായിരുന്നു.
Content Highlight: Autobiography Controversy: D.C books Suspended of Head of Books Publications Department