Advertisement
Film News
മമ്മൂക്കയെ കണ്ടിട്ട് എന്താ എഴുന്നേൽക്കാത്തത് എന്ന രീതിയിൽ എല്ലാവരും എന്നെ നോക്കി: അനഘ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 30, 05:03 am
Thursday, 30th November 2023, 10:33 am

കാതൽ ദി കോർ എന്ന ചിത്രത്തിൽ മമ്മൂട്ടിയുമൊത്തുള്ള ആദ്യ ഷോട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് അനഘ. മമ്മൂട്ടിയുമായുള്ള ആദ്യ ഷോട്ട് മാസ്മരിക അനുഭവമായിരുനെന്നും അത് തനിക്ക് ഭയങ്കര സ്പെഷ്യൽ ആണെന്നും അനഘ പറഞ്ഞു.

ഷോട്ടിന് വേണ്ടി മമ്മൂക്ക വന്നപ്പോൾ എല്ലാവരും എഴുന്നേറ്റെന്നും എന്നാൽ തനിക്ക് എഴുന്നേൽക്കാൻ സാധിച്ചില്ലെന്നും അനഘ പറയുന്നു. അതിനുശേഷം മമ്മൂട്ടി തന്നോട് സംസാരിക്കാൻ ശ്രമിച്ചപ്പോഴും തനിക്ക് തിരിച്ച് മിണ്ടാൻ കഴിഞ്ഞില്ലെന്നും അനഘ പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്.

‘മമ്മൂക്ക ലൊക്കേഷനിലുള്ള എല്ലാ സമയവും എനിക്ക് നല്ല ഓർമ്മകളാണ്. മൊത്തം സെറ്റ് തന്നെ ഓരോ മെമ്മറികളാണ് തന്നുകൊണ്ടിരുന്നത്. മമ്മൂക്കയുമായിട്ടുള്ള ഏറ്റവും നല്ല മെമ്മറി ആദ്യ ഷോട്ടായിരുന്നു. ആദ്യത്തെ ഇന്റെറാക്ഷൻ ഷോട്ട് എനിക്ക് ഭയങ്കര സ്പെഷ്യലാണ്. അതൊരു മാജിക്കൽ മൊമെന്റ്‌ ആയിരുന്നു. ഷോട്ടിനുവേണ്ടി ഇറങ്ങുന്നതിനു മുമ്പ് കാരവനിൽ ചിന്നു ആയിട്ട് സംസാരിച്ചിരുന്നു. ചിന്നുവിന്റെ ഫസ്റ്റ് ഇന്ററാക്ഷൻ ഷോട്ട് കഴിഞ്ഞിട്ട് വരികയാണ്. ആൾ കുഴപ്പമില്ല നമ്മളെ കംഫർട്ടബിൾ ആക്കി തരും എന്നൊക്കെ ചിന്നു പറഞ്ഞു.

ചിന്നു അവരുടെ എക്സ്പീരിയൻസ് പറയുകയാണ്. ഞാനവിടെ വരുമ്പോൾ എങ്ങനെ ആയിരിക്കും എന്നുള്ള ടെൻഷൻ എനിക്കുണ്ടായിരുന്നു. വന്നിരുന്നതിനു ശേഷം ഞാനെന്റെ ഡയലോഗ് ഓർത്തിരിക്കുകയാണ്. എല്ലാവരും മമ്മൂക്കയെ കണ്ടപ്പോൾ എഴുന്നേറ്റു. എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല. ഞാൻ പെട്ടെന്ന് നോക്കുന്നു ആൾ അവിടെ ഇരിക്കുന്നു.

ഞാൻ വിചാരിക്കുന്നത് എന്താ എഴുന്നേൽക്കാത്തത് എന്ന രീതിയിൽ എല്ലാവരും എന്നെ നോക്കുന്നുണ്ട് എന്നാണ്. അപ്പോൾ ഞാൻ ഭയങ്കര ടെൻഷൻ ആയിട്ട് ഇങ്ങനെ ഇരിക്കുകയാണ്. പെട്ടെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ എന്തോ ഒരു കാര്യം ഫോണിൽ കാണിച്ചു തരുന്നുണ്ട്. അപ്പോൾ ഞാൻ അദ്ദേഹത്തോട് ഒരു സംഭാഷണത്തിന് തയ്യാറായില്ലായിരുന്നു.

ആക്ഷൻ പറഞ്ഞപ്പോൾ എനിക്ക് അദ്ദേഹത്തെ തിരിഞ്ഞു നോക്കണ്ട. കാരണം ആദ്യം മമ്മൂക്കയുടെ ഡയലോഗ് ആണ്. അതുകഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ മുമ്പ് കണ്ടിരുന്ന കണ്ണിൻറെന്റെ തിളക്കമല്ല, എല്ലാം മൊത്തത്തിൽ മാറി.

അവിടെ ഞാൻ സ്റ്റക്ക് ആയിട്ടില്ല എനിക്കും ആ ഫ്ലോയിലോട്ട് കേറാൻ പറ്റി. എനിക്കറിയില്ല അവിടെ എന്താ സംഭവിച്ചത്. അദ്ദേഹം അങ്ങനെ റിയാക്ഷൻ തരുമ്പോൾ എനിക്ക് അവിടെ അത്ഭുതപ്പെട്ടിരുന്നു പോകാം. പക്ഷേ ഞാനും ഒരു ആക്ടർ ആയതുകൊണ്ട് ഞാൻ അതേപോലെതന്നെ അദ്ദേഹത്തിന് തിരിച്ചു കൊടുത്തു എന്നേയുള്ളൂ. ആ ഒരു ഷോട്ട് എനിക്ക് നന്നായിട്ട് പെർഫോം ചെയ്യാൻ പറ്റി. എന്റെ അച്ഛൻ എന്നൊരു ഫീൽ തന്നെ അദ്ദേഹം എനിക്ക് തന്നു,’ അനഘ പറഞ്ഞു.

Content Highlight: Anagha sharing experience with mammookka