ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് ശോഭന. ബാലതാരമായി സിനിമയിലേക്കെത്തിയ ശോഭന ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്.
ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് ശോഭന. ബാലതാരമായി സിനിമയിലേക്കെത്തിയ ശോഭന ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്.
പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മണിച്ചിത്രത്താഴിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ശോഭന സ്വന്തമാക്കിയിരുന്നു.
വിവിധ ഭാഷകളിലായി മികച്ച അഭിനേതാക്കളോടൊപ്പം സ്ക്രീൻ പങ്കിടാൻ ശോഭനയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ കെ.പി.എ.സി ലളിത തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും കെ.പി.എ.സി ലളിത വിടപറഞ്ഞപ്പോൾ വലിയ പ്രയാസം തോന്നിയെന്നും ശോഭന പറയുന്നു. നെടുമുടി വേണുവും തിലകനുമെല്ലാം തനിക്ക് അധ്യാപകരായിരുന്നുവെന്നും ശോഭന പറഞ്ഞു. പണ്ടത്തെ ശോഭനയെ സ്‌ക്രീനിൽ കാണുമ്പോൾ ഇഷ്ടം തോന്നാറില്ലെന്നും മണിച്ചിത്രത്താഴ് കാണുമ്പോൾ പോലും അത് തോന്നാറുണ്ടെന്നും ശോഭന കൂട്ടിച്ചേർത്തു.
‘ഒരാൾ മരിച്ചു മിനിറ്റുകൾക്കുള്ളിൽ അവരെകുറിച്ചുള്ള ഓർമകൾ എഴുതി അടുത്ത സുഹൃത്തുക്കൾ പോസ്‌റ്റ് ചെയ്യുന്നതു കാണാം. ഞാനുമങ്ങനെ ചെയ്യണമെന്ന് ആളുകൾ പ്രതീക്ഷിക്കാൻ പാടില്ല. കെ.പി.എ.സി ലളിത ചേച്ചി പെട്ടെന്നു പോയി. ലളിത ചേച്ചി എൻ്റെ സുഹൃത്താണ്. വാട്സാപ്പിൽ ഞങ്ങൾ നിരന്തരം സംസാരിക്കുമായിരുന്നു. ‘ശോഭൂ…’ എന്ന വിളിയും പിന്നെ, കുറേ വർത്തമാനങ്ങളും വരും. അവസാനം ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലും ഒരുമിച്ചഭിനയിച്ചു.
പുതിയ ടെക്നോളജിക്ക് മുന്നിൽ ഞാൻ പകച്ചു നിൽക്കുമ്പോൾ ചേച്ചി അനായാസമായി അഭിനയിച്ചു പോകുന്നു. ഞാൻ സംശയം ചോദിച്ചു. ‘അതങ്ങ് വരും ശോഭൂ…’ എന്നായിരുന്നു ചേച്ചിയുടെ മറുപടി. ആ മരണം എന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. വേണുച്ചേട്ടൻ, തിലകൻചേട്ടൻ ഇവരൊക്കെ എന്റെ അധ്യാപകരായിരുന്നു.
അതുപോലെ എനിക്ക് പണ്ടത്തെ ആ ശോഭനയെ ഇപ്പോൾ ടിവിയിൽ കാണുമ്പോൾ ഒട്ടും ഇഷ്ടം തോന്നാറില്ല. കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നില്ലേ എന്നൊക്കെ തോന്നും. മണിച്ചിത്രത്താഴ് കാണുമ്പോൾ പോലും എനിക്കത് തോന്നാറുണ്ട്,’ശോഭന പറയുന്നു.
Content Highlight: Shobhana About Her Old Movies And Other Actors