Entertainment
പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ഐശ്വര്യ റായ് ;ചിത്രങ്ങള്‍ വൈറല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 29, 09:50 am
Sunday, 29th September 2019, 3:20 pm

മുംബൈ: ഫാഷന്‍ പറുദീസയായ പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ബോളിവുഡ് നടിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്‍.പാരീസിലെ ഫാഷന്‍ ഐക്കണുകളെ വെല്ലും വിധം റാംപിലെത്തിയ ഐശ്യര്യയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണിപ്പോള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പിങ്ക് നിറത്തിലുള്ള ഫ്‌ളോറല്‍ ഡ്രസിനൊപ്പം ഫെദേര്‍ഡ് ഷൂവും പര്‍പ്പിള്‍ കളറില്‍ ചെയ്ത ഐ മേയ്ക്കപ്പിലെ പരീക്ഷണവും ബോളിവുഡിലും ചര്‍ച്ചാ വിഷയമാണ്.

 

 

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സ്ഥിരസാന്നിധ്യമായ ഐശ്വര്യ പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്.മകളോടൊപ്പമാണ് ഐശ്വര്യ ഫ്രാന്‍സിലെത്തിയത്. മകളോടൊപ്പമുള്ള ചിത്രങ്ങളും താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫാന്നി ഖാനാണ് ഐശ്വര്യയുടേതായി പുറത്തുവന്ന അവസാന ചിത്രം. മണിരത്‌നത്തിനൊപ്പമുള്ള പേരിട്ടിട്ടില്ലാത്ത ചിത്രവും ഭര്‍ത്താവ് അഭിഷേക് ബച്ചനോടൊപ്പം അഭിനയിക്കുന്ന ഗുലാബ് ജാമുന്‍ എന്ന ചിത്രവുമാണ് ഐശ്യര്യയുടെ പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍.

മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ റായിക്ക് ഡബിള്‍ റോളാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ തമിഴ് നോവലായ പൊന്നിയിന്‍ സെല്‍വത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചരിത്ര സിനിമയാണ് ഇത്. ഐശ്വര്യയ്ക്ക് പുറമെ വന്‍ താരനിരയാണ് അണിനിരക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.