Advertisement
Covid19
അഭിഷേക് ബച്ചന്റെ കൊവിഡ് ഫലം നെഗറ്റീവ്; ആരാധകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നന്ദിയറിയിച്ച് താരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 08, 09:37 am
Saturday, 8th August 2020, 3:07 pm

ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്റെ കൊവിഡ് ഫലം നെഗറ്റീവായതായി റിപ്പോര്‍ട്ട്. നെഗറ്റീവായ വിവരം അഭിഷേക് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ഇന്ന് ഉച്ചയ്ക്ക് എന്റെ കൊവിഡ് റിസള്‍ട്ട് വന്നു.ഞാന്‍ നേരത്തേ പറഞ്ഞില്ലേ ഇതിനെ ഞാന്‍ തോല്‍പ്പിക്കുമെന്ന്. ഞാനിതാ വാക്കുപാലിച്ചിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാര്‍ഥനകള്‍ക്കും നന്ദി. എന്നെയും കുടുബത്തെയും പരിചരിച്ച എല്ലാ ഡോക്ടര്‍മാര്‍ക്കും നന്ദിയുണ്ട്. – എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

അതേസമയം അദ്ദേഹത്തെ എപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ 29 ദിവസമായി അഭിഷേക് നാനാവതി ഹോസ്പിറ്റില്‍ കൊവിഡ് ചികിത്സയിലായിരുന്നു.

ആഗസ്റ്റ് രണ്ടിന് കൊവിഡ് ഫലം നെഗറ്റീയവായതിനെത്തുടര്‍ന്ന് അമിതാഭ് ബച്ചനെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 


content highlights: abhishek bachan covid 19 negative