ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഡബിള്‍ ഡക്കര്‍ ബസ് ട്രക്കിലിടിച്ച് എട്ട് മരണം. 30 പേര്‍ക്ക് പരിക്കേറ്റു. ദല്‍ഹിയിലെ യമുന എക്‌സ്പ്രസ് വേയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ആഗ്രയില്‍ നിന്ന് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ട്രക്കില്‍ ഇടിക്കുകയായിരുന്നു. പരിക്കറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുരുദ്വാര, മഥുര പോലുള്ള നഗരങ്ങളുമായി തലസ്ഥാന നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് യമുന എക്‌സ്പ്രസ്സ്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
DoolNews Video