സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളിന്റെ സേവനങ്ങള്‍ പണി മുടക്കി. ഗൂഗിളിന്റെ സെര്‍ച്ചിന് പുറമെ, യൂട്യൂബ്. ഗുഗിള്‍ മീറ്റ്, ജി മെയില്‍ തുടങ്ങി ഗൂഗിളിന്റെ വിവിധ സൈറ്റുകളും പണിമുടക്കിയിട്ടുണ്ട്.
സെര്‍വറില്‍ വന്ന പ്രശ്‌നങ്ങളാണ് തകരാറിന് കാരണമെന്നാണ് വിലയിരുത്തുന്നത്. താല്‍ക്കാലികമായ പ്രശ്‌നമാണെന്നും പ്രശ്‌നം ഉടനെ പരിഹരിക്കുമെന്നും ഗൂഗിളിനെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗൂഗിള്‍ സേവനങ്ങള്‍ പണിമുടക്കിയിരുന്നു. ഗൂഗിള്‍ സേവനങ്ങള്‍ മുടങ്ങിയതോടെ നിരവധി പേരാണ് ട്വിറ്ററിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെയും ആശങ്ക അറിയിച്ച് എത്തിയത്.
പലയിടങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ അടക്കമുള്ളവ മുടങ്ങി. ഇതിനിടെ ട്രോളുകളായും ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക