Advertisement
Entertainment
തെലുങ്കിലുള്ളവര്‍ ആ മലയാള നടനെ ശ്രദ്ധിക്കുന്നുണ്ട്; അന്ന് ജൂനിയര്‍ എന്‍.ടി.ആര്‍ മലയാള സിനിമയെ പറ്റി ചോദിച്ചു: ഹരീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 19, 02:23 am
Saturday, 19th April 2025, 7:53 am

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ മുന്‍നിര താരങ്ങളുടെ സിനിമകളിലെല്ലാം വില്ലന്‍ വേഷം ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഹരീഷ് ഉത്തമന്‍. മലയാളി കൂടിയായ അദ്ദേഹം മുംബൈ പോലീസ്, മായാനദി, കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി, ഭീഷ്മ പര്‍വം, അജയന്റെ രണ്ടാം മോഷണം ഉള്‍പ്പെടെയുള്ള ചില മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

2010ല്‍ താ എന്ന തമിഴ് ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് എത്തുന്നത്. 2013ല്‍ ഒരേസമയം തമിഴ്, തെലുങ്ക് ഭാഷകളില്‍ എത്തിയ ഗൗരവം എന്ന സിനിമയിലാണ് ആദ്യമായി വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്നത്. പിന്നീട് ഒരുപാട് സിനിമകളില്‍ വില്ലനായി അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഇപ്പോള്‍ സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ടൊവിനോ തോമസിനെ കുറിച്ചും മലയാള സിനിമയെ കുറിച്ചും പറയുകയാണ് ഹരീഷ് ഉത്തമന്‍. കല്‍ക്കി, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ സിനിമകളില്‍ ടൊവിനോയുടെ കൂടെ അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

‘ടൊവിനോ എന്ന നടന്‍ ചെയ്യുന്ന സിനിമ വളരെ റെലവന്റാണെന്ന് തെലുങ്കില്‍ നിന്നുള്ള ആളുകള്‍ക്ക് അറിയാം. അത്തരം നല്ല സിനിമകളാണ് ടൊവിനോ ചെയ്യുന്നത്. ടൊവിനോ ഒരു സിനിമ ചെയ്യുമ്പോള്‍ അത് നമ്മള്‍ കാണേണ്ടത് തന്നെയാകും എന്ന മൈന്‍ഡ് സെറ്റ് അവിടെയുണ്ട്.

അവിടെ തെലുങ്കില്‍ ടൊവിനോയെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. മലയാള സിനിമയെന്ന് പറഞ്ഞാല്‍ തന്നെ അവര്‍ക്കൊക്കെ ഇഷ്ടമാണ്. ജൂനിയര്‍ എന്‍.ടി.ആറും രാം ചരണും ഉള്‍പ്പെടെ അവിടെയുള്ള ടോപ്പ് സ്റ്റാറുകള്‍ മലയാള സിനിമയെ ശ്രദ്ധിക്കുന്നുണ്ട്.

അടുത്ത ആഴ്ച മലയാളത്തില്‍ ഇങ്ങനെയൊരു സിനിമ ഇറങ്ങുന്നില്ലേയെന്ന് ജൂനിയര്‍ എന്‍.ടി.ആര്‍ എന്നോട് പറഞ്ഞിരുന്നു. അത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അന്ന് ഞങ്ങള്‍ എന്തോ സംസാരിച്ച് ഇരിക്കുകയായിരുന്നു,’ ഹരീഷ് ഉത്തമന്‍ പറഞ്ഞു.

Content Highlight: Harish Uthaman Talks About Malayalam Cinema And Tovino Thomas