Advertisement
Entertainment
ആ മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കാൻ ശനിയും ഞായറും വരാമെന്ന ഡിമാൻ്റ് ആയിരുന്നു ഞാൻ വെച്ചത്: മുത്തുമണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 19, 03:23 am
Saturday, 19th April 2025, 8:53 am

മോഹന്‍ലാല്‍, മീരാ ജാസ്മിന്‍ എന്നിവര്‍ പ്രധാനകഥാപാത്രമായി എത്തി 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രസതന്ത്രം. സത്യന്‍ അന്തിക്കാട് കഥ തിരക്കഥ സംവിധാനം എന്നിവ ചെയ്ത ചിത്രം നിര്‍മിച്ചത് ആൻ്റണി പെരുമ്പാവൂരാണ്. ചിത്രത്തില്‍ കുമാരി എന്ന വേഷത്തിലെത്തിയത് നടി മുത്തുമണിയായിരുന്നു.

ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മുത്തുമണി.

കോളേജില്‍ പഠിക്കുന്ന സമയത്താണ് രസതന്ത്രം ചെയ്യുന്നതെന്നും ആ സമയത്ത് വളരെ ബാലിശമായ ഡിമാൻ്റ് ആണ് താന്‍ ഡയറക്ടറായ സത്യന്‍ അന്തിക്കാടിനോട് പറഞ്ഞതെന്നും മുത്തുമണി പറഞ്ഞു.

ശനിയും ഞായറും വന്ന് അഭിനയിക്കാമെന്നും എനിക്ക് അറ്റന്‍ഡന്‍സ് കളയാന്‍ പറ്റില്ലെന്നുമാണ് താന്‍ പറഞ്ഞതെന്നും ജനുവരി 26 പോലുള്ള ദിവസങ്ങള്‍ അവധിയാണെന്നും അല്ലാത്ത ദിവസങ്ങളില്‍ വരാന്‍ പറ്റില്ലെന്നുമാണ് താന്‍ അന്ന് സത്യന്‍ സാറിനോട് പറഞ്ഞതെന്നും മുത്തുമണി പറയുന്നു.

പക്ഷെ താന്‍ അന്ന് പറഞ്ഞതിനെ സത്യന്‍ അന്തിക്കാട് പരിഗണിച്ചുവെന്നും ‘ശരി ശനിയും ഞായറും വന്ന് അഭിനയിച്ചാല്‍ മതിയെന്ന്’ പറഞ്ഞുവെന്നും മുത്തുമണി പറഞ്ഞു.

അങ്ങനെയാണ് താന്‍ രസതന്ത്രത്തിൽ അഭിനയിക്കുന്നതെന്നും മുത്തുമണി കൂട്ടിച്ചേര്‍ത്തു. മിര്‍ച്ചി മലയാളത്തിനോട് സംസാരിക്കുകയായിരുന്നു മുത്തുമണി.

‘കോളേജില്‍ പഠിക്കുന്ന സമയത്താണ് രസന്ത്രം ചെയ്യുന്നത്. അപ്പോള്‍ ബാലിശമായ ഡിമാന്റാണ് ഞാന്‍ ഡയറക്ടറിനോട് പറഞ്ഞത്. ശനിയും ഞായറും വന്ന് അഭിനയിക്കാം എനിക്ക് അറ്റന്‍ഡന്‍സ് കളയാന്‍ പറ്റില്ലെന്നാണ് ഞാന്‍ സത്യന്‍ സാറിനോട് പറഞ്ഞത്.

അപ്പോള്‍ സാറെന്നെ നോക്കി… ഞാന്‍ പറഞ്ഞു, ശനിയും ഞായറും വരാം, പിന്നെ ജനുവരി 26 ഒക്കെ വരുന്നുണ്ട്, അതൊക്കെ അവധിയാണ് അപ്പോൾ വരാം. അല്ലാത്ത ദിവസം വരാൻ പറ്റില്ലെന്ന് പറഞ്ഞു.

പക്ഷെ ഞാന്‍ പറഞ്ഞതിനെ നന്നായി തന്നെ സത്യൻ സാറെന്നെ പരിഗണിച്ചു. എന്നാല്‍ ശരി ശനിയും ഞായറും വന്ന് അഭിനയിച്ചാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ രസതന്ത്രം അഭിനയിക്കുന്നത്,’ മുത്തുമണി പറയുന്നു.

Content Highlight: I had made a demand that I would come on Saturday and Sunday to act in that Mohanlal film says Muthumani