ലഖ്‌നൗ: ഉത്തർപ്രദേശിലെ കസ്റ്റഡി മരണങ്ങൾക്ക് കാരണം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുലർത്തുന്ന നിസംഗതയാണെന്ന വിമർശനവുമായി സാമൂഹ്യ പ്രവർത്തകർ. കസ്റ്റഡി മരണങ്ങൾ നടന്നാൽ തന്നെ അതിനെതിരെ വേണ്ട രീതിയിലുള്ള നടപടിയെടുക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ലഖ്‌നൗ: ഉത്തർപ്രദേശിലെ കസ്റ്റഡി മരണങ്ങൾക്ക് കാരണം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുലർത്തുന്ന നിസംഗതയാണെന്ന വിമർശനവുമായി സാമൂഹ്യ പ്രവർത്തകർ. കസ്റ്റഡി മരണങ്ങൾ നടന്നാൽ തന്നെ അതിനെതിരെ വേണ്ട രീതിയിലുള്ള നടപടിയെടുക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
രണ്ടാഴ്ചക്കിടെ രണ്ട് കസ്റ്റഡി മരണങ്ങൾ നടക്കുകയും അതിനെതിരെ നടപടിയുണ്ടാകാതിരുന്നതും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ദളിത് യുവാവായ അമൻ ഗൗതമും ബിസിനസുകാരനായ മോഹിത് പാണ്ഡെയുമാണ് പൊലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ടത്. പിന്നാലെ പ്രയാഗ്‌രാജ് ആസ്ഥാനമായുള്ള അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ ഗജേന്ദ്ര സിങ് യാദവിൻ്റെ പരാതിയെ തുടർന്ന് ഉത്തർപ്രദേശ് മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന പൊലീസിന് നോട്ടീസ് അയച്ചു.
ഉത്തർപ്രദേശിലെ കസ്റ്റഡി മരണങ്ങൾ വലിയ തോതിൽ കൂടിയെന്നും രാജ്യത്ത് ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ നടക്കുന്ന സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയെന്നും റിട്ടയേർഡ് ഐ.പി.എസ് ഓഫീസർ എസ്.ആർ ദാരാപുരി പറഞ്ഞു.
‘കഴിഞ്ഞ വർഷം മാത്രം, സംസ്ഥാനത്ത് നടന്ന കസ്റ്റഡി മരണങ്ങൾ ദേശീയ ശരാശരിയുടെ 20% വരും. 2021-22ൽ യു.പിയിൽ 501 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു, ദേശീയതലത്തിൽ ആകെ 2,544 കസ്റ്റഡി മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. മറിച്ച് പൊലീസിലുള്ള വലിയ പ്രശ്‌നങ്ങളെയാണിത് വെളിപ്പെടുത്തുന്നത്. പൊലീസിന്റെ ഈ പെരുമാറ്റം നിയമവാഴ്ചയ്ക്ക് ഭീഷണിയാണ്,’ അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 11ന് ലഖ്‌നൗവിലെ വികാസ് നഗർ പ്രദേശത്തെ അംബേദ്കർ പാർക്കിലെ ചൂതാട്ട കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിനിടെ അമൻ ഗൗതം എന്ന ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിൽ ഗൗതം ക്രൂരമായ മർദനത്തിന് ഇരയായെന്നും പൊലീസ് മർദനത്തിൽ ബോധം നഷ്ടപ്പെട്ടെന്നും കുടുംബം ആരോപിച്ചു. എന്നാൽ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് അധികൃതർ വാദിക്കുകയായിരുന്നു.
പ്രതിഷേധങ്ങൾക്ക് പിന്നാലെ ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 105, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) വകുപ്പുകൾ പ്രകാരം ഹെഡ് കോൺസ്റ്റബിൾ ശൈലേന്ദ്ര സിങിന്റെ പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഒക്‌ടോബർ 26 ന് മൊഹിത് പാണ്ഡെ എന്ന വ്യവസായി പൊലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ചു. തടങ്കലിൽ വച്ചിരുന്ന സമയത്ത് പൊലീസ് മൊഹിതിനെ പീഡിപ്പിക്കുകയായിരുന്നുവെന്ന് മൊഹിത്തിൻ്റെ കുടുംബം പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.
ജനരോഷത്തിനും സമ്മർദത്തിനും ശേഷം, ചിൻഹട്ട് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ അശ്വിനി കുമാർ ചതുർവേദിക്കെതിരെ ഒക്ടോബർ 26 ന് എഫ്.ഐ.ആർ ഫയൽ ചെയ്തു.
Content Highlight: Yogi’s Atmosphere of Impunity to Blame for Custodial Deaths in UP, Say Activists