ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് വിഷു റിലീസായി എത്തിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് ഫ്രാങ്കോയാണ്. ഷിഫാസ് അലി (ചെറുത്) എന്ന വേഷം തിയേറ്ററിൽ ഓളം സൃഷ്ടിച്ചിരുന്നു.
ആലപ്പുഴ ജിംഖാന എന്ന സിനിമ തിയേറ്ററിൽ പോയി കണ്ടവരാരും ചെറുത് എന്ന കഥാപാത്രത്തിൻ്റെ സീൻ മറക്കില്ല. തണ്ണീർമത്തൻ ദിനങ്ങളിലൂടെ സിനിമയിലേക്ക് എത്തിയ ഫ്രാങ്കോയുടെ പെർഫോമൻസിൽ മൊത്തം കയ്യടികളായിരുന്നു അപ്പോൾ.
ഇപ്പോൾ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും കൈയ്യടി കിട്ടിയ സിനിമയായിരുന്നു ആലപ്പുഴ ജിംഖാനയെന്ന് ഫ്രാങ്കോ പറയുന്നു. തണ്ണീര്‍മത്തന് ശേഷം അതുപോലെ ഹൈ കിട്ടുന്ന സിനിമയും ആലപ്പുഴ ജിംഖാനയാണെന്ന് ഫ്രാങ്കോ പറഞ്ഞു.
ചെറുത് എന്ന് കേള്‍ക്കുമ്പോള്‍ തിയേറ്ററില്‍ മൊത്തത്തിലൊരു കുലുക്കമായിരുന്നു എന്നാണ് തൻ്റെ കൂട്ടുകാരൊക്കെ പറഞ്ഞിരുന്നെന്നും ഫ്രാങ്കോ കൂട്ടിച്ചേർത്തു. റെഡ്. എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ഫ്രാങ്കോ.
‘ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും കൈയ്യടി കിട്ടിയ സിനിമയായിരുന്നു ആലപ്പുഴ ജിംഖാന. തണ്ണീര്‍മത്തന് ശേഷം അതുപോലെ ഹൈ കിട്ടുന്ന സിനിമ ഇതായിരുന്നു. ചെറുത് എന്ന് കേള്‍ക്കുമ്പോള്‍ തിയേറ്ററില്‍ മൊത്തത്തിലൊരു കുലുക്കമായിരുന്നു എന്നാണ് കൂട്ടുകൊരൊക്കെ വിളിച്ചിട്ട് പറയുന്നത്,’ ഫ്രാങ്കോ പറഞ്ഞു.
ആലപ്പുഴ ജിംഖാന
ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങിയ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് നസ് ലെൻ ആണ്. ജോജോ എന്ന കഥാപാത്രമായിട്ടാണ് നസ്‌ലെൻ എത്തിയത്. ലുക്മാൻ, അനഘ രവി, ഗണപതി തുടങ്ങിയവരാണ് നസ്‌ലെന് പുറമെ ഈ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയത്.
ബോക്സിങ് പഠിക്കാനായി ഒരുപറ്റം യുവാക്കൾ ആന്റണി ജോഷി എന്ന കോച്ചിന്റെ അടുത്തേക്ക് പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിഷ്ണു വിജയ് ആണ് ആലപ്പുഴ ജിംഖാനക്ക് വേണ്ടി സംഗീതമൊരുക്കിയത്. ഖാലിദ് റഹ്‌മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ആലപ്പുഴ ജിംഖാന നിർമിച്ചത്.
Content Highlight: Alappuzha Gymkhana is another movie that will get you high after Thanneermathan says Franco